

അകപ്പെടുത്തിയിരിക്കുകയാണ്. പുതിയ ചതിക്കുഴികളെ തിരിച്ചറിഞ്ഞ് പ്രകൃതിയെ സുരക്ഷിതമായി അടുത്ത തലമുറക്ക് കൈമാറാന്‍ നമുക്കാകണമെന്ന് അദ്ദേഹം പറഞ്ഞു. പഴയ തലമുറയുടെ സമരോത്സുകത വീണ്ടെടുത്ത് സമൂഹത്തിലെ വേദനകളെ ഏറ്റെടുക്കാന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് സാധിക്കണം. സ്വതന്ത്രമായ അഭിപ്രായങ്ങള്‍ സ്വരൂപിക്കപ്പെടാനുളള ശ്രമങ്ങളാണ് ദിശ എക്‌സിബിഷനിലൂടെ നടക്കുന്നത്. കൂടുതല്‍ ചിന്തിപ്പിക്കാന്‍ അത് പ്രേരണ നല്‍കുന്നുണ്ട്. പൊതുസമൂഹം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന പ്രശ്‌നങ്ങളാണ് ദിശ എക്‌സിബിഷനിലൂടെ സംവദിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പി.സി. ചാക്കോ എം.പി, തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അമ്പാടി വേണു, കെ.പി.സി.സി ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ്, സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി.മുഹമ്മദ് സക്കീര്‍, വൈസ് ചെയര്‍മാന്‍ അഡ്വ.ആര്‍.വി.മജീദ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് പി. അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- 2009 ജൂലൈ 3 ന് വൈകുന്നേരം 4.30 മുതല്‍ റൌദ ഓഡിറ്റോറിയത്തില്
- തൊഴിലന്വേഷകര്‍ക്കും ജോലിയില്‍ പുരോഗതി ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന പരിശീലന കളരി
- കരിയര്‍ രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗല്‍ഭ വ്യക്തിത്വങ്ങള്‍ വിവിധ സെഷനുകളില്‍ ക്ളാസെടുക്കുന്നു
- പ്രവേശനം സൌജന്യം... ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുക !
അബ്ബാസിയ: മരണ ശേഷം കേരള ജനത കമല സുരയ്യക്ക് നല്‍കിയ സ്നേഹാദരങ്ങള്‍ ജീവിച്ചിരുന്ന കാലത്ത് പ്രകടിപ്പിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അവര്‍ കേരളത്തോട് പിണങ്ങി പോകുന്ന സാഹചര്യം ഇല്ലാതാക്കാന്‍ കഴിയുമായിരുന്നെന്നു ഐ.വൈ.എ. കുവൈറ്റ് സംഗടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. അബ്ബാസിയ റിതം ഓടിറ്റൊരിയത്തില്‍ നടന്ന പരിപാടിയില്‍ ഐ.വൈ.എ പ്രസിഡന്റ് അന്‍വര്‍ സയീദ് ആമുഖ ഭാഷണം നിര്‍വഹിച്ചു. സ്വന്തം ജീവിതമായിരുന്നു കമല സുരയ്യയുടെ മാസ്റ്റര്‍ പീസ്. സാഹിത്യത്തിലൂടെ ആവിഷ്കരിച്ച മൂല്യങ്ങളെ ജീവിതത്തില്‍ പ്രതിഫലിപ്പിച്ച അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളായിരുന്നു അവര്‍. അദ്ദേഹം പ്രസ്താവിച്ചു. കെ.ഐ.ജി. പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. സ്നേഹിച്ച് സ്നേഹിച്ച് തന്റെ സ്നേഹത്തെ അല്ലഹുവിലെക്കു ചേര്‍ത്ത് വെച്ച കലാകാരിയായിരുന്നു അവര്‍. ലോകോത്തര സാഹിത്യകാരന്മാര്‍ കൃതികളില്‍ നന്മ പ്രസരിപ്പിക്കുകയും ജീവിതത്തില്‍ അധര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ സുരയ്യ കൃതികളില്‍ ഭാവനയും ജീവിതത്തില്‍ വിശുദ്ധിയും പുലര്‍ത്തി. പ്രതിസന്ധികളെ സ്നേഹം കൊണ്ട് നേരിട്ടു . ജീവിതം കൊണ്ട് മരണം സഫലമാക്കിയ മഹതിയായിരുന്നു അവരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.. സാഹിത്യത്തിലൂടെ സ്നേഹം ലോകത്തിനു പകര്‍ന്നു നല്‍കിയ മാധവിക്കുട്ടി എല്ലാ മലയാളികളുടെയും അമ്മയാണെന്ന് സാം പൈനമൂട് പറഞ്ചു. അവരുടെ മതം മാറ്റം കേരളത്തിലെ സാംസ്‌കാരിക ലോകവും പ്രത്യേകിച്ച് മുസ്ലിം പുരോഹിതന്മാരും വിവാടതിലെക്കും സാംസ്കാരിക രഹിത്യതിലെക്കുമ് നയിക്കുകയാണ് ചെയ്തതെന്ന് സത്താര്‍ കുന്നില്‍ അഭിപ്രായപ്പെട്ടു. ഇസ്ലാമിന്റെ പരിധിക്കുള്ളില്‍ നില്‍ക്കാതെ സ്വന്തം വീക്ഷണ ഗതിക്കനുസരിച്ചയിരുന്നു മതം മാറ്റ പ്രഖ്യാപനത്തിന് ശേഷവും അവര്‍ ജീവിച്ചതെന്നു അസീസ് തിക്കൊടി പറഞ്ഞു. അവരുടെ കഥകളും സാഹിത്യങ്ങലുമാണ് അവരുടെ ഏറ്റവും മികച്ച സംഭാവനയെന്നും അവരുടെ മതം മാറ്റ തിനേക്കാള്‍ അവരുടെ സാഹിത്യ കൃതികളാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടാതെന്നും അവര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ അവരുടെ ഒന്നാമത്തെ രചന മുതല്‍ തന്നെ തുടങ്ങിയതാണെന്നും ബാബുജി ബത്തേരി അഭിപ്രായപെട്ടു. ആങ്ങലെയത്തിലും ധാരാളം കവിതകള്‍ രചിച്ച അവര്‍ മറ്റു ഇന്ത്യന്‍ ആംഗലേയ സാഹിത്യകാരന്മാരില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യന്‍ സംസ്കാരത്തെ ആര്‍ജവത്തോടെ മുറുകെ പിടിക്കുകയും മുതലാളിത്ത സംസ്കാരത്തോട് പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്തത് കൊണ്ടാണ് അവര്‍ക്ക് നോബല്‍ സമ്മാനം ലഭിക്കാതെ പോയതെന്നു പി.പി.അബ്ദുല്‍ റസാക്ക് അഭിപ്രായപ്പെട്ടu . ദാസെട്ടനോടും കമല്യോടുമുള്ള വര്‍ഷങ്ങളായുള്ള കുടുംബ സൗഹൃദം പങ്കു വെച്ച എം.സി. ബോസ്സ് ആര്‍ജവമുള്ള ഒരു സാഹിത്യകാരിയയിരുന്നു അവരെന്ന് അനുസ്മരിച്ചു. മരിച്ചതിനു ശേഷം അവര്‍ക്ക് കേരള ജനത നല്‍കിയ സ്നേഹാദരവുകള്‍ അവര്‍ക്ക് നേര്‍ക്ക് നേരെ കാണാന്‍ അവസരമുണ്ടയില്ലെന്കിലും സ്വര്‍ഗീയ മാലാഖമാര്‍ അവരെ അവരുടെ ആത്മാവിനെ അറിയിക്കട്ടെ എന്ന് പ്രത്യഷിക്കുന്നതായി സകീര്‍ ഹുസൈന്‍ തുവ്വൂര്‍ പറഞ്ഞു. സ്നേത്തെയയിരുന്നു തന്റെ രചനകളിലൂടെ ലോകത്തിനു അവര്‍ സംഭാവന ചെയ്തതെന്ന് തോമസ് മാത്യു കടവില്‍ അനുസ്മരിച്ചു. അവസാന നാലുകാലില്‍ അവരോടൊതുണ്ടായ അനുഭവങ്ങള്‍ ഇബ്രാഹിം തൃത്താല വിശദീകരിച്ചു. കമല സുരയ്യയുടെ ജീവിതത്തെയും സാഹിത്യത്തെയും സന്ദെശതെയുമ പ്രകാശിപ്പിച്ചു ശഫിക് ആറാട്ടുപുഴ രചിച്ച കവിത ഖലീലുരഹ്മനും സ്വന്തമായി കമല സുരയ്യയെകുരിച്ചു രചിച്ച കവിത നബീല നജ്മുട്ദീനും അവതരിപ്പിച്ചു.
ഖത്തര്‍ :ഇന്ത്യന്‍ ഇസ്ളാമിക് അസോസിയേഷനും ഐ. എം.എ ഖത്തര്‍ ചാപ്റ്ററും സംയുക്തമായി മാര്‍ എട്ടാമത് സൌജന്യ മെഡിക്കല്‍ ക്യാമ്പ് ആയിരങ്ങള്‍ക്ക് ആശ്വാസമായി. കുറഞ്ഞ വരുമാനക്കാരായ നാലായിരത്തോളം പേര്‍ക്ക് ഏകദിന ക്യാമ്പ് പ്രയോജനപ്പെട്ടു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 1300രോഗികളാണ് സലത്ത ജദീദിലെ അല്‍
ഇസ്തിഖ്ളാല്‍ ബോയ്സ് സെക്കണ്റ്ററി സ്കൂളില്‍ നടന്ന ക്യാമ്പില്‍ ചികില്‍സ തേടിയെത്തിയത്. ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ രക്ഷാധികാരത്തില്‍ നടന്ന ക്യാമ്പിണ്റ്റെ മുഖ്യ പ്രായോജകര്‍ ഖത്തര്‍ ടെലികോം ആയിരുന്നു. ശുചിത്വം, ആരോഗ്യ സംരക്ഷണം എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ ഇസ്ളാമിക് അസോസിയേഷന്‍(ഐ. ഐ. എ) മാര്‍ച്ച് 17 മുതല്‍ നടത്തിയ ശുചിത്വ ബോധവല്‍കരണ കാമ്പയിണ്റ്റെ സമാപനം കൂടിയായിരുന്നു മെഡിക്കല്‍ ക്യാമ്പ്. ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സും മെഡിക്കല്‍ ക്യാമ്പിണ്റ്റെ മുഖ്യ രക്ഷാധികാരിയുമായ സഞ്ജീവ് കോഹ്ളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ആസൂത്രണത്തോടെയുള്ള കൂട്ടായ്മയുടെ വിജയമാണ് തുടര്‍ച്ചയായ എട്ടാമത്തെ മെഡിക്കല്‍ ക്യാമ്പെന്ന് അദ്ദേഹം പറഞ്ഞു. സംരഭത്തിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം ഐ. ഐ. എ യുടെ ജനസേവന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. തൊഴിലാളികളുടെ രോഗനിര്‍ണ്ണയത്തിനുള്ള അവസരവും തുടര്‍ചികില്‍സക്കുള്ള പ്രചോദനവുമാണ് ക്യാമ്പെന്ന് എച്ച്. എം. സി. കാര്‍ഡിയാക് സര്‍ജറി വൈസ് ചെയര്‍മാന്‍ ഡോ: അബ്ദുല്‍ വാഹിദ് അല്‍ മുല്ല പറഞ്ഞു. ക്യാമ്പിണ്റ്റെ ഭാഗമായുള്ള മെഡിക്കല്‍ എക്സിബിഷന്‍ ഉദ്ഘാടനവും അല്‍ മുല്ല നിര്‍വഹിച്ചു. ഐ. എം. എ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്റ്റും ക്യാമ്പ് രക്ഷാധികാരിയുമായ ഡോ: സമീര്‍ കലന്തന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഐ. ഐ. എ പ്രസിഡണ്റ്റും ക്യാമ്പ് സംഘാടക സമിതി ചെയര്‍മാനുമായ വി. ടി. അബ്ദുല്ലക്കോയ ആമുഖം നിര്‍വഹിച്ചു. പ്രതികൂല സാഹചര്യങ്ങളില്‍ കഴിയുന്ന തൊഴിലാളികളോടുള്ള ബാധ്യതാ നിര്‍വഹണത്തിണ്റ്റെ ഭാഗമാണ് മെഡിക്കല്‍ ക്യാമ്പെന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ജന. കണ്‍വീനര്‍ അബൂബക്കര്‍ പി. എം. നന്ദി പറഞ്ഞു. മുഹമ്മദ് മുഹ്‌യുദ്ദീന്‍ ഖിറാഅത്ത് നടത്തി. പ്രൊഫ. പി. വി. സെയ്ത് മുഹമ്മദ് ചടങ്ങ് നിയന്ത്രിച്ചു.
സേവനമനുഷ്ഠിച്ചത്. എച്ച്. എം. സി.യുടെയും മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിണ്റ്റെയും സഹകരണത്തോടെ ഇ. സി. ജി, അള്‍ട്രാസൌണട് സ്കാനിംഗ്, കൊളസ്ട്രോള്‍, യൂറിന്‍ പരിശോധനയും നടന്നു. എച്ച്. എം. സി യില്‍ നിന്നും സ്വകാര്യ ഫാര്‍മസികളില്‍ നിന്നും സൌജന്യമായി ലഭിച്ച ഒരു ലക്ഷ ത്തിലധികം റിയാലിണ്റ്റെ മരുന്ന് വിതരണം ചെയ്തു. കടുത്ത പ്രമേഹരോഗികള്‍ക്ക് ഗ്ളൂക്കോമീറ്റര്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. പരിശോധനയില്‍ ഗുരുതരമായ രോഗം കണെടത്തിയവരെ ഹമദ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തെരഞ്ഞെടുത്ത രോഗികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് സൌജന്യമായി നല്‍കുകയും ഫോളോ അപ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. ക്യാമ്പ് പവലിയനില്‍ സൌജന്യ രക്തപരിശോധനക്ക് ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍ സൌകര്യമൊരുക്കിയിരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷണ്റ്റെ മൊബൈല്‍ രക്തബാങ്ക് അമ്പതിലധികം പേര്‍ക്ക് രക്തദാനത്തിന് അവസരമൊരുക്കി. അല്‍ ജാബിര്‍ ഒപ്റ്റിക്കല്‍സിണ്റ്റെ സൌജന്യ നേത്രപരിശോധനയുമുണടായിരുന്നു. നിരവധി പേര്‍ക്ക് കണ്ണട സൌജന്യമായി നല്‍കി. പവലിയനില്‍ ഒരുക്കിയ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് എക്സിബിഷന്‍ ക്യാമ്പിണ്റ്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു. എം. ഇ. എസ്, ശാന്തിനികേതന്‍, ബിര്‍ള പബ്ളിക്, ഡി. പി. എസ് മോഡേണ്‍, ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലെയും വെയില്‍ കോര്‍ണല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് എക്സിബിഷനില്‍ പങ്കെടുത്തത്. ഗതാഗത വകുപ്പ്, ഫ്രണട്സ് ഓഫ് എന്‍വയോണ്‍മെണ്റ്റ് സെണ്റ്റര്‍, ഖത്തര്‍ ഗ്രീന്‍ സെണ്റ്റര്‍, ഇസ്ളാമിക് യൂത്ത് അസോസിയേഷന്‍, ഫ്രണട്സ് കള്‍ച്ചറല്‍ സെണ്റ്റര്‍, സെണ്റ്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആണ്റ്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) എന്നിവയുടെ സ്റ്റാളുകള്‍ ക്യാമ്പ് പവലിയനില്‍ പ്രവര്‍ത്തിച്ചു. ആരോഗ്യ ബോധവല്‍കരണ ക്ളാസുകള്‍ ക്യാമ്പിലെ മുഖ്യ ഇനമായിരുന്നു. പ്രമേഹം ഇന്ന്, പകര്‍ച്ച വ്യാധികള്‍, അമിത വണ്ണവും ആരോഗ്യ പ്രശ്നങ്ങളും, കുത്തിവെപ്പ്, വന്ധ്യത സ്ത്രീകളില്‍, രക്ഷാകര്‍തൃ നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ: മോഹനന്‍ വി. കെ, ഡോ: ആണ്റ്റണി ജോര്‍ജ് ജോസഫ്, ഡോ: അബ്ദുല്‍ ഗഫൂറ്‍ കുനിയില്‍, ഡോ: അബ്ദുറഷീദ്, ഡോ: സുജാത കൃഷ്ണകുമാര്‍, ഡോ: മുഹമ്മദ് ഹസന്‍ പി.പി എന്നിവര്‍ ക്ളാസ് നടത്തി. ഹൃദയസ്തംഭനം: നിമിഷങ്ങളുടെ വില എന്ന തലക്കെട്ടില്‍ ഡോ: അബ്ദുറഷീദ്, ഡോ: ബിജു ഗഫൂറ്‍ എന്നിവര്‍ നടത്തിയ വര്‍ക്ഷോപ്പ് ശ്രദ്ധേയമായി. ഹൃദയ സതംഭനത്തിണ്റ്റെ കാരണങ്ങളും പ്രതിരോധ വഴികളും വിശദീകരിച്ച പഠനക്ളാസില്‍ ഹൃദയാഘാതമുണടാവുമ്പോള്‍ സ്വീകരിക്കേണട പ്രഥമ ശുശ്രൂഷകളും വിശദീകരിച്ചു. ഖത്തറിലെ ഗതാഗത നിയമങ്ങള്‍ സംബന്ധിച്ച ട്രാഫിക് വകുപ്പിണ്റ്റെ പ്രദര്‍ശനവും ക്യാമ്പില്‍ ഒരുക്കിയിരുന്നു. രാവിലെ ഏഴ് മണി മുതല്‍ രാത്രി എഴ് വരെ മൂന്ന് സെഷനുകളായി നടന്ന ക്യാമ്പില്‍ ഇന്ത്യന്‍ ഇസ്ളാമിക് അസോസിയേഷന്‍, ഇസ്ളാമിക് യൂത്ത് അസോസിയേഷന്‍ വളണടിയര്‍ സേവനമനുഷ്ഠിച്ചു.
കുവൈത്ത് സിറ്റി: സ്വാതന്ത്യ്ര സമരത്തിലൂടെ നമ്മുടെ മുന്‍ഗാമികള്‍ അടിച്ചു പുറത്താക്കിയ സാമ്രാജ്യത്വത്തെ പിന്‍വാതിലിലൂടെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസും കൂട്ടാളികളും നടത്തു ശ്രമത്തെ ബാലറ്റിലൂടെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കാന്‍ പ്രവാസികള്‍ മുന്നിട്ടിറങ്ങണമെന്ന് ഐ.വൈ.എ കേ ന്ദ്ര സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. ഇന്ത്യയെ അമേരിക്കയുടെ അരമനയില്‍ കൊണ്ട് ചെന്ന് കെട്ടിയവര്‍, ആണവകരാറിലൂടെയും ആയുധ ഇടപാടിലൂടെയും കോടികള്‍ നാടിന് നഷ്ടപ്പെടുത്തി നമ്മുടെ പ്രതിരോധ രഹസ്യങ്ങള്‍ അമേരിക്കക്കും ഇസ്രായേലിനും പണയപ്പെടുത്തിയവര്‍, നാ'ുകാര്‍ക്കും പാര്‍'ിക്കാര്‍ക്കു തെയും വേണ്ടാത്ത അമേരിക്കന്‍ ഇസ്രായേല്‍ ദാസന്‍മാരെ എല്ലാവരുടെയും എതിര്‍പ്പിനെ അവഗണിച്ച് സ്ഥാനാര്‍ത്ഥികളാക്കി പാര്‍ലമെണ്റ്റിലും മന്ത്രിസഭയിലും എത്തിക്കാന്‍ നിഗൂഢ യത്നം നടത്തുവര്‍. ഇതൊക്കെയാണ് കോഗ്രസിന് ഇപ്പോള്‍ ചേരു വിശേഷണങ്ങളെ് പ്രസ്താവന കുറ്റപ്പെടുത്തി. ഇന്ത്യയുടെ സ്വാതന്ത്യസമരത്തിന് നേതൃത്വം കൊടുത്ത പാര്‍'ിയുടെ പിന്‍ഗാമികള്‍ എവകാശപ്പെടുവര്‍ ചെയ്തുകൊണ്ടിരിക്കു രാഷ്ട്ര വഞ്ചനക്ക് പ്രതികാരം ചെയ്യാനുള്ള സുവര്‍ണാവസരമായി ഈ തെരെഞ്ഞെടുപ്പിനെ നാം ഉപയോഗപ്പെടുത്തണം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഫോണിലൂടെയും ഇ മെയില്‍ വഴിയും ഈ സന്ദേശം കൈമാറി നാടിനു വേണ്ടിയുള്ള ഈ ബാലറ്റ് പ്രതിരോധത്തില്‍ പങ്കാളികളാവാന്‍ എല്ലാ പ്രവാസികളോടും ഐ.വൈ.എ ആഹ്വാനം ചെയ്തു. ചില പ്രത്യേക പരിഗണനകള്‍ വെച്ച് പൊാനി , വയനാട് മണ്ഡലങ്ങള്‍ ഒഴികെയുള്ള മറ്റെല്ലായിടത്തും ഇടതു സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചുകൊണ്ട് കേരള ജനത ഈ വഞ്ചനക്ക് ശക്തമായ മറുപടി നല്‍കുമെ് പ്രസ്താവന പ്രത്യാശ പ്രകടിപ്പിച്ചു.

കുവൈറ്റ് സിറ്റി: 15-ആം ലോക്സഭാ തെരെഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കുവൈത്തിലെ പ്രമുഖ സംഘടനാ പ്രതിനിധികള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കാന്‍ ജനങ്ങള്‍ക്ക് മുമ്പില്‍ എഴുറ്റ് നിപ്പോള്‍ തെരെഞ്ഞെടുപ്പിണ്റ്റെ മുഴുവന്‍ വീറും വാശിയും നിറഞ്ഞുനി അന്തരീക്ഷത്തില്‍ ചോദ്യങ്ങളുടെ ശരവര്‍ഷം നടത്തി ശ്രോതാക്കള്‍ മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത ഒരിക്കല്‍കൂടി തെളിയിച്ച് സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തെ നൂലിഴ കീറി ചര്‍ച്ചക്ക് വിധേയമാക്കിയപ്പോള്‍ 'ജനവിധിക്ക് മുമ്പ് ജനങ്ങള്‍ക്ക് മുമ്പില്‍' എ തലക്കെട്ടില്‍ ഐ.വൈ.എ(ഇസ് ലാമിക് യൂത്ത് അസോസിയേഷന്‍) സംഘടിപ്പിച്ച ജനകീയ മുഖാമുഖം ആവേശത്തിരയിളക്കിയ ശ്രദ്ധേയമായ പരിപാടിയായി മാറി.










