കര്‍മ്മവീഥി

വഴികള്‍ പലതുണ്ട്‌.. പക്ഷെ നേര്‍മാര്‍ഗം ഒന്നേയുള്ളൂ..

ഖത്തര്‍ :ഇന്ത്യന്‍ ഇസ്ളാമിക്‌ അസോസിയേഷനും ഐ. എം.എ ഖത്തര്‍ ചാപ്റ്ററും സംയുക്തമായി മാര്‍ എട്ടാമത്‌ സൌജന്യ മെഡിക്കല്‍ ക്യാമ്പ്‌ ആയിരങ്ങള്‍ക്ക്‌ ആശ്വാസമായി. കുറഞ്ഞ വരുമാനക്കാരായ നാലായിരത്തോളം പേര്‍ക്ക്‌ ഏകദിന ക്യാമ്പ്‌ പ്രയോജനപ്പെട്ടു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 1300രോഗികളാണ്‌ സലത്ത ജദീദിലെ അല്‍ ഇസ്തിഖ്ളാല്‍ ബോയ്സ്‌ സെക്കണ്റ്ററി സ്കൂളില്‍ നടന്ന ക്യാമ്പില്‍ ചികില്‍സ തേടിയെത്തിയത്‌. ആരോഗ്യ മന്ത്രാലയം, ഹമദ്‌ മെഡിക്കല്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ രക്ഷാധികാരത്തില്‍ നടന്ന ക്യാമ്പിണ്റ്റെ മുഖ്യ പ്രായോജകര്‍ ഖത്തര്‍ ടെലികോം ആയിരുന്നു. ശുചിത്വം, ആരോഗ്യ സംരക്ഷണം എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ ഇസ്ളാമിക്‌ അസോസിയേഷന്‍(ഐ. ഐ. എ) മാര്‍ച്ച്‌ 17 മുതല്‍ നടത്തിയ ശുചിത്വ ബോധവല്‍കരണ കാമ്പയിണ്റ്റെ സമാപനം കൂടിയായിരുന്നു മെഡിക്കല്‍ ക്യാമ്പ്‌. ഇന്ത്യന്‍ എംബസി ചാര്‍ജ്‌ ഡി അഫയേഴ്സും മെഡിക്കല്‍ ക്യാമ്പിണ്റ്റെ മുഖ്യ രക്ഷാധികാരിയുമായ സഞ്ജീവ്‌ കോഹ്ളി ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു.


ആസൂത്രണത്തോടെയുള്ള കൂട്ടായ്മയുടെ വിജയമാണ്‌ തുടര്‍ച്ചയായ എട്ടാമത്തെ മെഡിക്കല്‍ ക്യാമ്പെന്ന്‌ അദ്ദേഹം പറഞ്ഞു. സംരഭത്തിന്‌ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം ഐ. ഐ. എ യുടെ ജനസേവന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. തൊഴിലാളികളുടെ രോഗനിര്‍ണ്ണയത്തിനുള്ള അവസരവും തുടര്‍ചികില്‍സക്കുള്ള പ്രചോദനവുമാണ്‌ ക്യാമ്പെന്ന്‌ എച്ച്‌. എം. സി. കാര്‍ഡിയാക്‌ സര്‍ജറി വൈസ്‌ ചെയര്‍മാന്‍ ഡോ: അബ്ദുല്‍ വാഹിദ്‌ അല്‍ മുല്ല പറഞ്ഞു. ക്യാമ്പിണ്റ്റെ ഭാഗമായുള്ള മെഡിക്കല്‍ എക്സിബിഷന്‍ ഉദ്ഘാടനവും അല്‍ മുല്ല നിര്‍വഹിച്ചു. ഐ. എം. എ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്റ്റും ക്യാമ്പ്‌ രക്ഷാധികാരിയുമായ ഡോ: സമീര്‍ കലന്തന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഐ. ഐ. എ പ്രസിഡണ്റ്റും ക്യാമ്പ്‌ സംഘാടക സമിതി ചെയര്‍മാനുമായ വി. ടി. അബ്ദുല്ലക്കോയ ആമുഖം നിര്‍വഹിച്ചു. പ്രതികൂല സാഹചര്യങ്ങളില്‍ കഴിയുന്ന തൊഴിലാളികളോടുള്ള ബാധ്യതാ നിര്‍വഹണത്തിണ്റ്റെ ഭാഗമാണ്‌ മെഡിക്കല്‍ ക്യാമ്പെന്ന്‌ അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ജന. കണ്‍വീനര്‍ അബൂബക്കര്‍ പി. എം. നന്ദി പറഞ്ഞു. മുഹമ്മദ്‌ മുഹ്‌യുദ്ദീന്‍ ഖിറാഅത്ത്‌ നടത്തി. പ്രൊഫ. പി. വി. സെയ്ത്‌ മുഹമ്മദ്‌ ചടങ്ങ്‌ നിയന്ത്രിച്ചു.


1500 താഴെ മാസവരുമാനമുള്ള ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ളാദേശ്‌, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യക്കാരായ 1300 ഓളം രോഗികള്‍ക്ക്‌ വിശദമായ പരിശോധനയും 200 ലധികം പേര്‍ക്ക്‌ പ്രഷര്‍, ഷുഗര്‍ പരിശോധനയും നടത്തി. ഓര്‍ത്തോപീഡിക്‌, ഡയബറ്റിക്സ്‌, ബ്ളഡ്‌ പ്രഷര്‍, ജനറല്‍ വിഭാഗങ്ങളിലായാണ്‌ രോഗികളെ പരിശോധിച്ചത്‌. ഐ. എം. എ, ഖത്തര്‍ പെട്രോളിയം, എച്ച്‌. എം. സി എന്നിവയില്‍ നിന്നുള്ള നൂറിലധികം പാരാമെഡിക്കല്‍ സ്റ്റാഫുമാണ്‌ സേവനമനുഷ്ഠിച്ചത്‌. എച്ച്‌. എം. സി.യുടെയും മൈക്രോ ഹെല്‍ത്ത്‌ ലബോറട്ടറീസിണ്റ്റെയും സഹകരണത്തോടെ ഇ. സി. ജി, അള്‍ട്രാസൌണട്‌ സ്കാനിംഗ്‌, കൊളസ്ട്രോള്‍, യൂറിന്‍ പരിശോധനയും നടന്നു. എച്ച്‌. എം. സി യില്‍ നിന്നും സ്വകാര്യ ഫാര്‍മസികളില്‍ നിന്നും സൌജന്യമായി ലഭിച്ച ഒരു ലക്ഷ ത്തിലധികം റിയാലിണ്റ്റെ മരുന്ന്‌ വിതരണം ചെയ്തു. കടുത്ത പ്രമേഹരോഗികള്‍ക്ക്‌ ഗ്ളൂക്കോമീറ്റര്‍ വിതരണം ചെയ്യുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. പരിശോധനയില്‍ ഗുരുതരമായ രോഗം കണെടത്തിയവരെ ഹമദ്‌ ആശുപത്രിയിലേക്ക്‌ റഫര്‍ ചെയ്തു. തെരഞ്ഞെടുത്ത രോഗികള്‍ക്ക്‌ ഹെല്‍ത്ത്‌ കാര്‍ഡ്‌ സൌജന്യമായി നല്‍കുകയും ഫോളോ അപ്പ്‌ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. ക്യാമ്പ്‌ പവലിയനില്‍ സൌജന്യ രക്തപരിശോധനക്ക്‌ ഖത്തര്‍ ഡയബറ്റിക്‌ അസോസിയേഷന്‍ സൌകര്യമൊരുക്കിയിരുന്നു. ഹമദ്‌ മെഡിക്കല്‍ കോര്‍പ്പറേഷണ്റ്റെ മൊബൈല്‍ രക്തബാങ്ക്‌ അമ്പതിലധികം പേര്‍ക്ക്‌ രക്തദാനത്തിന്‌ അവസരമൊരുക്കി. അല്‍ ജാബിര്‍ ഒപ്റ്റിക്കല്‍സിണ്റ്റെ സൌജന്യ നേത്രപരിശോധനയുമുണടായിരുന്നു. നിരവധി പേര്‍ക്ക്‌ കണ്ണട സൌജന്യമായി നല്‍കി. പവലിയനില്‍ ഒരുക്കിയ ഹെല്‍ത്ത്‌ ആന്‍ഡ്‌ സയന്‍സ്‌ എക്സിബിഷന്‍ ക്യാമ്പിണ്റ്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു. എം. ഇ. എസ്‌, ശാന്തിനികേതന്‍, ബിര്‍ള പബ്ളിക്‌, ഡി. പി. എസ്‌ മോഡേണ്‍, ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലെയും വെയില്‍ കോര്‍ണല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്‌ എക്സിബിഷനില്‍ പങ്കെടുത്തത്‌. ഗതാഗത വകുപ്പ്‌, ഫ്രണട്സ്‌ ഓഫ്‌ എന്‍വയോണ്‍മെണ്റ്റ്‌ സെണ്റ്റര്‍, ഖത്തര്‍ ഗ്രീന്‍ സെണ്റ്റര്‍, ഇസ്ളാമിക്‌ യൂത്ത്‌ അസോസിയേഷന്‍, ഫ്രണട്സ്‌ കള്‍ച്ചറല്‍ സെണ്റ്റര്‍, സെണ്റ്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആണ്റ്റ്‌ ഗൈഡന്‍സ്‌ ഇന്ത്യ (സിജി) എന്നിവയുടെ സ്റ്റാളുകള്‍ ക്യാമ്പ്‌ പവലിയനില്‍ പ്രവര്‍ത്തിച്ചു. ആരോഗ്യ ബോധവല്‍കരണ ക്ളാസുകള്‍ ക്യാമ്പിലെ മുഖ്യ ഇനമായിരുന്നു. പ്രമേഹം ഇന്ന്‌, പകര്‍ച്ച വ്യാധികള്‍, അമിത വണ്ണവും ആരോഗ്യ പ്രശ്നങ്ങളും, കുത്തിവെപ്പ്‌, വന്ധ്യത സ്ത്രീകളില്‍, രക്ഷാകര്‍തൃ നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ: മോഹനന്‍ വി. കെ, ഡോ: ആണ്റ്റണി ജോര്‍ജ്‌ ജോസഫ്‌, ഡോ: അബ്ദുല്‍ ഗഫൂറ്‍ കുനിയില്‍, ഡോ: അബ്ദുറഷീദ്‌, ഡോ: സുജാത കൃഷ്ണകുമാര്‍, ഡോ: മുഹമ്മദ്‌ ഹസന്‍ പി.പി എന്നിവര്‍ ക്ളാസ്‌ നടത്തി. ഹൃദയസ്തംഭനം: നിമിഷങ്ങളുടെ വില എന്ന തലക്കെട്ടില്‍ ഡോ: അബ്ദുറഷീദ്‌, ഡോ: ബിജു ഗഫൂറ്‍ എന്നിവര്‍ നടത്തിയ വര്‍ക്ഷോപ്പ്‌ ശ്രദ്ധേയമായി. ഹൃദയ സതംഭനത്തിണ്റ്റെ കാരണങ്ങളും പ്രതിരോധ വഴികളും വിശദീകരിച്ച പഠനക്ളാസില്‍ ഹൃദയാഘാതമുണടാവുമ്പോള്‍ സ്വീകരിക്കേണട പ്രഥമ ശുശ്രൂഷകളും വിശദീകരിച്ചു. ഖത്തറിലെ ഗതാഗത നിയമങ്ങള്‍ സംബന്ധിച്ച ട്രാഫിക്‌ വകുപ്പിണ്റ്റെ പ്രദര്‍ശനവും ക്യാമ്പില്‍ ഒരുക്കിയിരുന്നു. രാവിലെ ഏഴ്‌ മണി മുതല്‍ രാത്രി എഴ്‌ വരെ മൂന്ന്‌ സെഷനുകളായി നടന്ന ക്യാമ്പില്‍ ഇന്ത്യന്‍ ഇസ്ളാമിക്‌ അസോസിയേഷന്‍, ഇസ്ളാമിക്‌ യൂത്ത്‌ അസോസിയേഷന്‍ വളണടിയര്‍ സേവനമനുഷ്ഠിച്ചു.

കുവൈത്ത്‌ സിറ്റി: സ്വാതന്ത്യ്ര സമരത്തിലൂടെ നമ്മുടെ മുന്‍ഗാമികള്‍ അടിച്ചു പുറത്താക്കിയ സാമ്രാജ്യത്വത്തെ പിന്‍വാതിലിലൂടെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസും കൂട്ടാളികളും നടത്തു ശ്രമത്തെ ബാലറ്റിലൂടെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കാന്‍ പ്രവാസികള്‍ മുന്നിട്ടിറങ്ങണമെന്ന്‌‌ ഐ.വൈ.എ കേ ന്ദ്ര സെക്രട്ടേറിയേറ്റ്‌ ആവശ്യപ്പെട്ടു. ഇന്ത്യയെ അമേരിക്കയുടെ അരമനയില്‍ കൊണ്ട്‌ ചെന്ന്‌ കെട്ടിയവര്‍, ആണവകരാറിലൂടെയും ആയുധ ഇടപാടിലൂടെയും കോടികള്‍ നാടിന്‌ നഷ്ടപ്പെടുത്തി നമ്മുടെ പ്രതിരോധ രഹസ്യങ്ങള്‍ അമേരിക്കക്കും ഇസ്രായേലിനും പണയപ്പെടുത്തിയവര്‍, നാ'ുകാര്‍ക്കും പാര്‍'ിക്കാര്‍ക്കു തെയും വേണ്ടാത്ത അമേരിക്കന്‍ ഇസ്രായേല്‍ ദാസന്‍മാരെ എല്ലാവരുടെയും എതിര്‍പ്പിനെ അവഗണിച്ച്‌ സ്ഥാനാര്‍ത്ഥികളാക്കി പാര്‍ലമെണ്റ്റിലും മന്ത്രിസഭയിലും എത്തിക്കാന്‍ നിഗൂഢ യത്നം നടത്തുവര്‍. ഇതൊക്കെയാണ്‌ കോഗ്രസിന്‌ ഇപ്പോള്‍ ചേരു വിശേഷണങ്ങളെ്‌ പ്രസ്താവന കുറ്റപ്പെടുത്തി. ഇന്ത്യയുടെ സ്വാതന്ത്യസമരത്തിന്‌ നേതൃത്വം കൊടുത്ത പാര്‍'ിയുടെ പിന്‍ഗാമികള്‍ എവകാശപ്പെടുവര്‍ ചെയ്തുകൊണ്ടിരിക്കു രാഷ്ട്ര വഞ്ചനക്ക്‌ പ്രതികാരം ചെയ്യാനുള്ള സുവര്‍ണാവസരമായി ഈ തെരെഞ്ഞെടുപ്പിനെ നാം ഉപയോഗപ്പെടുത്തണം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഫോണിലൂടെയും ഇ മെയില്‍ വഴിയും ഈ സന്ദേശം കൈമാറി നാടിനു വേണ്ടിയുള്ള ഈ ബാലറ്റ്‌ പ്രതിരോധത്തില്‍ പങ്കാളികളാവാന്‍ എല്ലാ പ്രവാസികളോടും ഐ.വൈ.എ ആഹ്വാനം ചെയ്തു. ചില പ്രത്യേക പരിഗണനകള്‍ വെച്ച്‌ പൊാനി , വയനാട്‌ മണ്ഡലങ്ങള്‍ ഒഴികെയുള്ള മറ്റെല്ലായിടത്തും ഇടതു സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചുകൊണ്ട്‌ കേരള ജനത ഈ വഞ്ചനക്ക്‌ ശക്തമായ മറുപടി നല്‍കുമെ്‌ പ്രസ്താവന പ്രത്യാശ പ്രകടിപ്പിച്ചു.


കുവൈറ്റ് സിറ്റി: 15-ആം ലോക്സഭാ തെരെഞ്ഞെടുപ്പിന്‌ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കുവൈത്തിലെ പ്രമുഖ സംഘടനാ പ്രതിനിധികള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കാന്‍ ജനങ്ങള്‍ക്ക്‌ മുമ്പില്‍ എഴുറ്റ്‌ നിപ്പോള്‍ തെരെഞ്ഞെടുപ്പിണ്റ്റെ മുഴുവന്‍ വീറും വാശിയും നിറഞ്ഞുനി അന്തരീക്ഷത്തില്‍ ചോദ്യങ്ങളുടെ ശരവര്‍ഷം നടത്തി ശ്രോതാക്കള്‍ മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത ഒരിക്കല്‍കൂടി തെളിയിച്ച്‌ സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തെ നൂലിഴ കീറി ചര്‍ച്ചക്ക്‌ വിധേയമാക്കിയപ്പോള്‍ 'ജനവിധിക്ക്‌ മുമ്പ്‌ ജനങ്ങള്‍ക്ക്‌ മുമ്പില്‍' എ തലക്കെട്ടില്‍ ഐ.വൈ.എ(ഇസ്‌ ലാമിക്‌ യൂത്ത്‌ അസോസിയേഷന്‍) സംഘടിപ്പിച്ച ജനകീയ മുഖാമുഖം ആവേശത്തിരയിളക്കിയ ശ്രദ്ധേയമായ പരിപാടിയായി മാറി.


ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കോഗ്രസ്‌ നയിക്കു യു.പി.എ മുണി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെ്‌ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച കെ.പി.സി.സി പ്രതിനിധി രാജന്‍ ഡാനിയേല്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഇസ്രായേലുമായുള്ള ആയുധ ഇടപാട്‌ കോഴയില്‍ പ്രതിരോധ മന്ത്രി ആണ്റ്റണിക്ക്‌ പങ്കില്ലെ്‌ സി.പി.എം അഖിലേന്ത്യാ സെക്രട്ടറി പ്രകാശ്‌ കാരാട്ട'്‌ പോലും പ്രസ്താവിച്ചതായി അദ്ദേഹം പറഞ്ഞപ്പോള്‍ ആണ്റ്റണിക്ക്‌ പങ്കില്ലെങ്കിലും കോഴ ഇടപാട്‌ നടി'ില്ലേ എ്‌ കല പ്രതിനിധി ആര്‍ രമേശ്‌ ചോദിച്ചു. ബംഗാളിലെ മുസ്ളിംകളുടെ അവസ്ഥക്ക്‌ കാരണം ഇടതുപക്ഷമാണെ്‌ രാജന്‍ ഡാനിയേലിണ്റ്റെ ആരോപണത്തിന്‌ ഇടതുപക്ഷം ഭരിക്കുതിന്‌ മുമ്പ്‌ പലതവണ കോഗ്രസ്‌ ഭരിച്ചിരു സംസ്ഥാനമാണ്‌ ബംഗാള്‍ന്നും അും ന്യൂനപക്ഷങ്ങളുടെ അവസ്ഥക്ക്‌ മാറ്റമുണ്ടാക്കാന്‍ കോഗ്രസിന്‌ സാധിച്ചി'ില്ലെ്‌ രമേശ്‌ കുറ്റപ്പെടുത്തി.
ബി.ജെ.പി യും കോഗ്രസും തമ്മിലുള്ള അന്തരം കുറഞ്ഞുവരികയും കോഗ്രസ്‌ മൃദു ഹിന്ദുത്വ നിലപാട്‌ സ്വീകരിക്കുകയും ചെയ്യു പശ്ചാത്തലത്തില്‍ സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായി നിലകൊള്ളു ഇടതുപക്ഷമുണിയുടെ പ്രാതിനിധ്യത്തോടെ 15-ാം ലോക്സഭ രൂപപ്പെടേണ്ടതുണ്ടെ്‌ കെ.ഐ.ജി പ്രതിനിധി പി.പി അബ്ദുറസാഖ്‌ പറഞ്ഞു. ജമാഅത്തെ ഇസ്ളാമിക്ക്‌ ഒരു രാഷ്ട്രീയ പാര്‍'ിയോടും പ്രത്യേകമായ അനുഭാവമോ വിരോധമോ ഇല്ല്ം മറിച്ച്‌ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിശദമായ പഠനത്തിന്‌ വിധേയമാക്കിയാണ്‌ ജമാഅത്ത്‌ ഓരോ തവണയും ഇലക്ഷന്‍ പോളിസി രൂപീകരിക്കുത്ം സദസ്സില്‍ നിുള്ള ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം കൂ'ിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങള്‍ക്കായി മുസ്ളിം ലീഗ്‌ നല്‍കിയ സംഭാവനകള്‍ ഒരിക്കലും നിഷേധിക്കാനാവത്തവിധം ചരിത്രത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞതായി കെ.കെ.എം.സി.സി പ്രതിനിധി ബഷീര്‍ ബാത്ത പറഞ്ഞു. അറബി ഭാഷാ പഠനത്തിനുള്ള സ്വാതന്ത്യ്രവും ന്യൂനപക്ഷ സംവരണവും ലീഗിണ്റ്റെ പ്രവര്‍ത്തനഫലമാണെ്‌ അദ്ദേഹം ചൂണ്ടിക്കാ'ി. മതവിരോധവും ദൈവവിരോധവും വെച്ചുപുലര്‍ത്തു സി.പി.എം ശരീഅത്തിനെ കുറിച്ചും ഏക സിവില്‍ കോഡിനെകുറിച്ചും മൌനം പാലിക്കുകയാണെ്‌ ബാത്ത ആരോപിച്ചു. നാടിനെ വിഴുങ്ങാന്‍ നില്‍ക്കു സാമ്രാജ്യത്വ ഭൂതത്തെ ചെറുക്കാന്‍ ഭിതകള്‍ മറ്‌ ഇടത്‌ ന്യൂനപക്ഷ ഐക്യം അനിവാര്യമാണെ്‌ പറയുമ്പോള്‍ ശരീഅത്തും ഏകസിവില്‍കോഡും മറയാക്കി കോഗ്രസിണ്റ്റെ സാമ്രാജ്യത്വ ദാസ്യത്തിന്‌ കൂ'ു നില്‍ക്കുകയാണ്‌ മുസ്ളിം ലീഗെ്‌ പി.പി റസാഖ്‌ പ്രതികരിച്ചു. സി.പി.എം ശക്തമായ മതവിരോധം വെച്ചുപുലര്‍ത്തിയ കാലത്ത്‌ അവരുമായി കൂ'ുകൂടി ഭരണം പങ്കി'വരാണ്‌ ലീഗ്‌. തങ്ങളുടെ കൂടെ ഇപ്പോഴും അതേ കാഴ്ചപ്പാടുകള്‍ വെച്ചു പുലര്‍ത്തു ഇടതുപക്ഷഗ്രൂപ്പുകള്‍ ഉണ്ടെത്‌ അവര്‍ സൌകര്യപൂര്‍വ്വം വിസ്മരിക്കുകയാണ്‌. മതവിരോധത്തെ എതിര്‍ക്കണം; ജമാഅത്തെ ഇസ്ളാമി മറ്റാരെക്കാളും നായി അത്‌ ചെയ്തുകൊണ്ടിരിക്കുു. അതു പക്ഷെ പൊതുശത്രുവിനെതിരെ പോരാടുതിന്‌ തടസ്സമായിക്കൂട്മാത്രമല്ല അവസരവാദവുമായിക്കൂട്ം റസാഖ്‌ കൂ'ിച്ചേര്‍ത്തു. ടി.കെ ഹംസയുടെ ശരീഅത്ത്‌ വിരോധത്തെ വിമര്‍ശിക്കുവര്‍ അതിനേക്കാള്‍ വലിയ ശരീഅത്ത്‌ വിരോധിയായ ആര്യാടനെതിരെ 'കമ' എൊരക്ഷരം ഉരിയാടാതെ കൂടെ കൊണ്ടു നടക്കുതിണ്റ്റെ വൈരുദ്ധ്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലീഗ്‌ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ പോലും ആണവകരാറിനെതിരെ എതിര്‍പ്പ്‌ പ്രകടിപ്പി'ും സാമ്രാജ്യത്വത്തിണ്റ്റെ പിണിയാളന്‍മാരായ കോഗ്രസിണ്റ്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ വിരലനക്കാന്‍ പോലും ധൈര്യമില്ലാതെ കാബിനറ്റ്‌ മന്ത്രി പദവിയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്‌ ഇ.അഹമ്മദ്‌ ചെയ്തത്ം ഇടതുപക്ഷ മുണിയുടെ പങ്കാളിത്തത്തോടെയുള്ള ജനാതിപത്യ സംവിധാനം നിലവില്‍ വരേണ്ട സാഹചര്യമാണ്‌ ഇപ്പോള്‍ നിലവിലുള്ളത്ം ഐ.എം.സി.സി പ്രതിനിധി സത്താര്‍ കുന്നില്‍ അഭിപ്രായപ്പെ'ു.
ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ സംഘടിപ്പിച്ച പരിപാടി കെ.ഐ.ജി പ്രസിഡണ്ട്‌ ഫൈസല്‍ മഞ്ചേരി ഉത്ഘാടനം ചെയ്തു. ഐ.വൈ.എ പ്രസിഡണ്ട്‌ അന്‍വര്‍ സഈദ്‌ മുഖാമുഖം പരിപാടി നിയന്ത്രിച്ചു. ഐ.വൈ.എ പൊതുസമൂഹം വിഭാഗം കവീനര്‍ ഖലീലുറഹ്മാന്‍ സ്വാഗതം പറഞ്ഞു. അനീസ്‌ അബ്ദുസ്സലാം ഖുര്‍ആന്‍ പാരായണം നടത്തി.
പ്രോഗ്രാം ഫോട്ടോസ്‌ ഇവിടെ