ഭീമാപള്ളിയില്‍ ആറ് മനുഷ്യ ജീവന്‍ കുരുതി കൊടുക്കപ്പെട്ടിട്ടും കേരള ജനത തുടരുന്ന അതിഭീകരമായ മൌനം മാനവികതക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് ഐ.വൈ.എ കേന്ദ്ര സെക്രടരിയെറ്റ് പ്രസ്താവിച്ചു.സംഭവത്തിനു ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അവരെ ജന മധ്യത്തില്‍ വിചാരണ ചെയ്തു ശിക്ഷ നടപ്പാക്കണം. എവിടെയെങ്കിലും ഒരില അനന്ങുംബോഴേക്കും തലനാരിഴ കീറി പോസ്റ്റ് മോര്‍ട്ടം നടത്താറുള്ള മീഡിയകളും സാംസ്‌കാരിക നായകന്മാര്‍ എന്ന് സ്വയം വാഴ്ത്ത്തുന്നവരും ഓടിയോളിക്കയും മീഡിയകള്‍ ആടിനെ പട്ടിയാക്കുന്ന തങ്ങളുടെ സ്ഥിരം പല്ലവി ആവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ എല്ലാവരുടെയും സാംസ്‌കാരിക മുഖം മൂടി വീണ്ടും അഴിന്ചു വീഴുന്നതാണ് ഇതിലൂടെ ദര്ഷിക്കാനായത്. പോലീസുകാരുടെ നര നായാട്ടിനെ വര്‍ഗ്ഗീയ കലാപമായി ചിത്രീകരിക്കാനുള്ള തല്പര കക്ഷികളുടെ കുല്‍സിത ശ്രമങ്ങള്‍ക്കിടയിലും ഉയര്‍ന്ന നിലവാരത്തില്‍ സംയമനത്തോടെയുള്ള നിലപാട് സ്വീകരിച്ച ബന്ധപെട്ട സമുദായ നേതാക്കളുടെ ഇടപെടലുകള്‍ പ്രശംസാര്‍ഹമാനെന്നു പ്രസ്താവന തുടര്‍ന്നു.