അബ്ബാസിയ: മരണ ശേഷം കേരള ജനത കമല സുരയ്യക്ക് നല്‍കിയ സ്നേഹാദരങ്ങള്‍ ജീവിച്ചിരുന്ന കാലത്ത് പ്രകടിപ്പിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അവര്‍ കേരളത്തോട് പിണങ്ങി പോകുന്ന സാഹചര്യം ഇല്ലാതാക്കാന്‍ കഴിയുമായിരുന്നെന്നു ഐ.വൈ.എ. കുവൈറ്റ് സംഗടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. അബ്ബാസിയ റിതം ഓടിറ്റൊരിയത്തില്‍ നടന്ന പരിപാടിയില്‍ ഐ.വൈ.എ പ്രസിഡന്റ് അന്‍വര്‍ സയീദ് ആമുഖ ഭാഷണം നിര്‍വഹിച്ചു. സ്വന്തം ജീവിതമായിരുന്നു കമല സുരയ്യയുടെ മാസ്റ്റര്‍ പീസ്. സാഹിത്യത്തിലൂടെ ആവിഷ്കരിച്ച മൂല്യങ്ങളെ ജീവിതത്തില്‍ പ്രതിഫലിപ്പിച്ച അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളായിരുന്നു അവര്‍. അദ്ദേഹം പ്രസ്താവിച്ചു. കെ.ഐ.ജി. പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു.
സ്നേഹിച്ച് സ്നേഹിച്ച് തന്റെ സ്നേഹത്തെ അല്ലഹുവിലെക്കു ചേര്‍ത്ത് വെച്ച കലാകാരിയായിരുന്നു അവര്‍. ലോകോത്തര സാഹിത്യകാരന്മാര്‍ കൃതികളില്‍ നന്മ പ്രസരിപ്പിക്കുകയും ജീവിതത്തില്‍ അധര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ സുരയ്യ കൃതികളില്‍ ഭാവനയും ജീവിതത്തില്‍ വിശുദ്ധിയും പുലര്‍ത്തി. പ്രതിസന്ധികളെ സ്നേഹം കൊണ്ട് നേരിട്ടു . ജീവിതം കൊണ്ട് മരണം സഫലമാക്കിയ മഹതിയായിരുന്നു അവരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു..
തുടര്‍ന്നു പി.കെ.ജമാല്‍ സാഹിബ് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നാഴികയ്ക്ക് നാല്പതു വട്ടം ഗീര്‍വാണം മുഴക്കാറുള്ള കേരളത്തിലെ സാംസ്കാരിക ലോകം പക്ഷെ, അവരുടെ വിശ്വാസ പ്രഖ്യാപനം കടുത്ത അസംതൃപ്തിയോടെയാണ് സ്വീകരിച്ചത്. സമാനമായ അനുഭവങ്ങളാണ് യോരോപില്‍ മുമ്പ് കാറ്റ് സ്ടീവെന്സിനും രജ ഗരോടിക്കും ഉണ്ടായതെന്ന് അദ്ദേഹം അനുസ്മരിച്ചു.
സാധാരണക്കാരെന്നോ ഉന്നത പതവിയിലുല്ലവരെന്നോ ഉള്ള വ്യത്യാസം കൂടാതെ എല്ലാവരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നവരായിരുന്നു കമല സുരയ്യയെന്നു തന്റെ മാഗസിന് നല്‍കിയ സേവനങ്ങളെയും പ്രോല്സാചനങ്ങളെയും പരാമര്‍ശിച്ചു മുഹമ്മദ് അലി അഭിപ്രായപ്പെട്ടു. അവരുടെ ഹൃദ്യമായ സ്നേഹത്തിന്റെ ബഹിസ്ഫുരനമാണ് അവരുടെ സൃഷ്ടികളില്‍ ദൃശ്യമാകുന്നതെന്ന് അബ്ദുല്‍ ഫതാഹ് തയ്യില്‍ ചൂണ്ടിക്കാട്ടി. മനുഷ്യ സ്നേഹത്തിന്റെയും മത സൌഹാര്‍ദ്ത്തിന്റെയും ഉന്നതമായ പ്രതീകമാണ് സുരയ്യയെന്നു തന്റെ നേരിട്ടുള്ള അനുഭവം അനുസ്മരിച്ചു കൊണ്ട് ഹസന്‍ തിക്കൊടി വിശദീകരിച്ചു. സാഹിത്യ രംഗത്തും ജീവിതത്തിലും മഹത്തായ സംഭാവനകള്‍ അര്പിച്ച സുര്രയ്യയുടെ വേര്‍പാട് കേരളത്തിനും സാഹിത്യ ലോകത്തിനും തീരാ നഷ്ടമാണെന്ന് വര്‍ഗീസ് ജോസഫ് മാരാമണ്‍ പറഞ്ചു. സ്നേഹത്തിനു വേണ്ടി തൂലിക ചലിപ്പിച്ച സ്നേഹം ജീവിതത്തില്‍ പകര്‍ത്തിയ സാഹിത്യകാരിയായിരുന്നു കമല സുരയ്യയെന്നു അന്‍സാര്‍ അനുസ്മരിച്ചു. ജീവിതാന്ത്യം വരെ നിഷ്കളങ്കത കൂടെ കൊണ്ട് നടന്നതായിരുന്നു അവരുടെ ഏറ്റവും വലിയ സംഭാവനയെന്നും, ശ്രീ കൃഷ്ണനെ കൂടെ കൊണ്ട് പോകുന്നു എന്ന് പറഞ്ഞപ്പോള്‍ അവരുടെ വിശ്വാസത്തില്‍ സംശയം പ്രകടിപ്പിച്ചവരും അവര്‍ മുസ്ലിമായത്തിന്റെ പേരില്‍ അവരെ തള്ളി പറഞ്ഞവരും ഒരു നാണയത്തിന്റെ രണ്ടു വശങ്ങലാനെന്നും സലാം വളാഞ്ചേരി പറഞ്ഞു.
സാഹിത്യത്തിലൂടെ സ്നേഹം ലോകത്തിനു പകര്‍ന്നു നല്‍കിയ മാധവിക്കുട്ടി എല്ലാ മലയാളികളുടെയും അമ്മയാണെന്ന് സാം പൈനമൂട് പറഞ്ചു. അവരുടെ മതം മാറ്റം കേരളത്തിലെ സാംസ്‌കാരിക ലോകവും പ്രത്യേകിച്ച് മുസ്ലിം പുരോഹിതന്മാരും വിവാടതിലെക്കും സാംസ്കാരിക രഹിത്യതിലെക്കുമ് നയിക്കുകയാണ് ചെയ്തതെന്ന് സത്താര്‍ കുന്നില്‍ അഭിപ്രായപ്പെട്ടു. ഇസ്ലാമിന്റെ പരിധിക്കുള്ളില്‍ നില്‍ക്കാതെ സ്വന്തം വീക്ഷണ ഗതിക്കനുസരിച്ചയിരുന്നു മതം മാറ്റ പ്രഖ്യാപനത്തിന് ശേഷവും അവര്‍ ജീവിച്ചതെന്നു അസീസ് തിക്കൊടി പറഞ്ഞു. അവരുടെ കഥകളും സാഹിത്യങ്ങലുമാണ് അവരുടെ ഏറ്റവും മികച്ച സംഭാവനയെന്നും അവരുടെ മതം മാറ്റ തിനേക്കാള്‍ അവരുടെ സാഹിത്യ കൃതികളാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടാതെന്നും അവര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ അവരുടെ ഒന്നാമത്തെ രചന മുതല്‍ തന്നെ തുടങ്ങിയതാണെന്നും ബാബുജി ബത്തേരി അഭിപ്രായപെട്ടു. ആങ്ങലെയത്തിലും ധാരാളം കവിതകള്‍ രചിച്ച അവര്‍ മറ്റു ഇന്ത്യന്‍ ആംഗലേയ സാഹിത്യകാരന്മാരില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യന്‍ സംസ്കാരത്തെ ആര്‍ജവത്തോടെ മുറുകെ പിടിക്കുകയും മുതലാളിത്ത സംസ്കാരത്തോട് പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്തത് കൊണ്ടാണ് അവര്‍ക്ക് നോബല്‍ സമ്മാനം ലഭിക്കാതെ പോയതെന്നു പി.പി.അബ്ദുല്‍ റസാക്ക് അഭിപ്രായപ്പെട്ടu . ദാസെട്ടനോടും കമല്യോടുമുള്ള വര്‍ഷങ്ങളായുള്ള കുടുംബ സൗഹൃദം പങ്കു വെച്ച എം.സി. ബോസ്സ് ആര്‍ജവമുള്ള ഒരു സാഹിത്യകാരിയയിരുന്നു അവരെന്ന് അനുസ്മരിച്ചു. മരിച്ചതിനു ശേഷം അവര്‍ക്ക് കേരള ജനത നല്‍കിയ സ്നേഹാദരവുകള്‍ അവര്‍ക്ക് നേര്‍ക്ക് നേരെ കാണാന്‍ അവസരമുണ്ടയില്ലെന്കിലും സ്വര്‍ഗീയ മാലാഖമാര്‍ അവരെ അവരുടെ ആത്മാവിനെ അറിയിക്കട്ടെ എന്ന് പ്രത്യഷിക്കുന്നതായി സകീര്‍ ഹുസൈന്‍ തുവ്വൂര്‍ പറഞ്ഞു. സ്നേത്തെയയിരുന്നു തന്റെ രചനകളിലൂടെ ലോകത്തിനു അവര്‍ സംഭാവന ചെയ്തതെന്ന് തോമസ് മാത്യു കടവില്‍ അനുസ്മരിച്ചു. അവസാന നാലുകാലില്‍ അവരോടൊതുണ്ടായ അനുഭവങ്ങള്‍ ഇബ്രാഹിം തൃത്താല വിശദീകരിച്ചു. കമല സുരയ്യയുടെ ജീവിതത്തെയും സാഹിത്യത്തെയും സന്ദെശതെയുമ പ്രകാശിപ്പിച്ചു ശഫിക് ആറാട്ടുപുഴ രചിച്ച കവിത ഖലീലുരഹ്മനും സ്വന്തമായി കമല സുരയ്യയെകുരിച്ചു രചിച്ച കവിത നബീല നജ്മുട്ദീനും അവതരിപ്പിച്ചു.