കര്‍മ്മവീഥി

വഴികള്‍ പലതുണ്ട്‌.. പക്ഷെ നേര്‍മാര്‍ഗം ഒന്നേയുള്ളൂ..



കുവൈത്ത്‌ സിറ്റി യൂണിറ്റ്‌ സംഘടിപ്പിച്ച രണ്ടാമത്‌ സെവന്‍സ്‌ ഫുട്ബോള്‍ ടൂര്‍ണ്ണമെണ്റ്റില്‍ സാല്‍മിയ ചാമ്പ്യന്‍മാരായി.ആവേശകരമായ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ അബൂഹലീഫയെ പെനാല്‍ട്ടി ഷൂട്ടൌട്ടില്‍ പരാജയപ്പെടുത്തിയാണ്‌ സാല്‍മിയ കിരീടം ചൂടിയത്‌. രിഗ്ഗാഇ റമദ ഹോട്ടലിന്‌ സമീപമുള്ള രണ്ടു ഗ്രൌണ്ടുകളിലായി നടന്ന ടൂര്‍ണമെന്റില്‍ അബ്ബാസിയ, സാല്‍മിയ, കനാരി, നിസാല്‍, രിഗ്ഗാഇ, കുവൈത്ത്‌ സിറ്റി, അബൂഹലീഫ, ഫഹാഹീല്‍ എന്നീ ടീമുകളാണ്‌ അണിനിരന്നത്‌. ടൂര്‍ണ്ണമെണ്റ്റില്‍ ഏറ്റവും മികച്ച കളിക്കാരനുള്ള ട്രോഫി സാല്‍മിയ ടീമിലെ മുഹമ്മദ്‌ അഷറഫ്‌ കരസ്ഥമാക്കി. മികച്ച ഗോള്‍കീപ്പറായി രിഗ്ഗാഇ ടീം ഗോള്‍കീപ്പര്‍ അബ്ദുറസാഖിനെ തെരെഞ്ഞെടുത്തു. ടൂര്‍ണമെണ്റ്റ്‌ ഐ.വൈ.എ പ്രസിഡണ്ട്‌ അന്‍വര്‍ സഈദ്‌ ഉല്‍ഘാടനം ചെയ്തു. ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി കെ.ഐ.ജി ജന.സെക്രട്ടറി എസ്‌.എ.പി ആസാദ്‌ സമ്മാനിച്ചു. മുബാറക്‌ യൂസഫ്‌, ഷറഫുദ്ദീന്‍ കണ്ണേത്ത്‌ എന്നിവര്‍ മല്‍സരം നിയന്ത്രിച്ചു.

BRIGHTEN YOUR FUTURE

An exhilarating program for youth & students on 20th Nov 2009, Friday at Rawda,Kuwait


പങ്കെടുക്കുന്ന പ്രമുഖര്‍ :
ജസ്റ്റിസ് ശ്രീദേവി. 
കെ.കെ സുഹറ.


ദിശ ഇസ്‌ലാമിക് എക്‌സിബിഷന് - ശക്തന്‍ തമ്പുരാന്‍ നഗര്‍ തൃശൂര്‍-  
October 31 – November 8


തൃശൂര്‍: ഒന്‍പതു ദിവസം നീളുന്ന ദിശ ഇസ്‌ലാമിക് എക്‌സിബിഷന് ഉജ്ജ്വല തുടക്കം. ശക്തന്‍ തമ്പുരാന്‍ നഗറില്‍ മന്ത്രി കെ പി രാജേന്ദ്രന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. അഭിപ്രായങ്ങള്‍ സ്വതന്ത്രമായി പറയാനും സഹിഷ്ണുതയോടെ സ്വീകരിക്കാനും സാധിക്കുമ്പോള്‍ ഏകപക്ഷീയത അവസാനിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചര്‍ച്ചകളെയും സംവാദങ്ങളെയും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുവാന്‍ നമുക്ക് സാധിക്കണം

വ്യാമോഹിപ്പിക്കുന്ന സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് നവമുതലാളിത്തം നമ്മെ വിഭ്രമാത്മകതയില്‍ 


അകപ്പെടുത്തിയിരിക്കുകയാണ്. പുതിയ ചതിക്കുഴികളെ തിരിച്ചറിഞ്ഞ് പ്രകൃതിയെ സുരക്ഷിതമായി അടുത്ത തലമുറക്ക് കൈമാറാന്‍ നമുക്കാകണമെന്ന് അദ്ദേഹം പറഞ്ഞു. പഴയ തലമുറയുടെ സമരോത്സുകത വീണ്ടെടുത്ത് സമൂഹത്തിലെ വേദനകളെ ഏറ്റെടുക്കാന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് സാധിക്കണം. സ്വതന്ത്രമായ അഭിപ്രായങ്ങള്‍ സ്വരൂപിക്കപ്പെടാനുളള ശ്രമങ്ങളാണ് ദിശ എക്‌സിബിഷനിലൂടെ നടക്കുന്നത്. കൂടുതല്‍ ചിന്തിപ്പിക്കാന്‍ അത് പ്രേരണ നല്‍കുന്നുണ്ട്. പൊതുസമൂഹം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന പ്രശ്‌നങ്ങളാണ് ദിശ എക്‌സിബിഷനിലൂടെ സംവദിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പി.സി. ചാക്കോ എം.പി, തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അമ്പാടി വേണു, കെ.പി.സി.സി ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ്, സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി.മുഹമ്മദ് സക്കീര്‍, വൈസ് ചെയര്‍മാന്‍ അഡ്വ.ആര്‍.വി.മജീദ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് പി. അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി അദ്ധ്യക്ഷത വഹിച്ചു. പരസ്പരം അറിയാനുള്ള അവസരമൊരുക്കുക എന്നത് ബഹുസ്വര സമൂഹത്തിന്റെ ഉത്കൃഷ്ടഭാവമാണ്. ഇന്ന് ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന മതമാണ് ഇസ്‌ലാം. പുതിയ പ്രയോഗങ്ങളും സംജ്ഞകളും ഉപയോഗിച്ച് ഇസ്‌ലാമിനെ പാര്‍ശ്വവത്കരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആനും പ്രവാചകചചര്യയും സമര്‍പ്പിക്കുന്ന പരിഹാരങ്ങളാണ് ദിശ എക്‌സിബിഷന്‍ നമുക്ക് നല്‍കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചുമേയര്‍ ശ്രീമതി കെ. ആര്‍. ബിന്ദു മുഖ്യാതിഥിയായിരുന്നു. ദിശതെറ്റുന്ന മതാത്മകതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. ബാബരി മസ്ജിദിന്റെ പതനം സൃഷ്ടിച്ച അരക്ഷിതാവസ്ഥക്ക് അന്യതാബോധത്തോടെയുള്ള സംഘടിത പ്രവര്‍ത്തനം പരിഹാരമല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്‍.എം അബ്ദുറഹ്മാന്‍ സ്വാഗതവും എന്‍. മുഹമ്മദ് നന്ദിയും പറഞ്ഞു.



കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഇവിടെ ക്ലിക്കുക.