"ദിഗന്തങ്ങള്‍ ഭേദിച്ച് കടന്നു വന്ന ഈ വിപ്ലവാഹ്വാനത്തിനു നാം ചെവി കൊടുക്കുകയാണ്. വലതു കൈ കൊണ്ട് വെളിച്ചം നാം ഏറ്റു വാങ്ങുകയാണ്. ആദ്യം സ്വന്തം നെഞ്ചകം നാം അതു കൊണ്ട് പ്രകാശമാനമാക്കും. പിന്നെ ഈ പ്രപഞ്ചത്തിലേക്ക് നാം പ്രകാശം കോരിച്ചൊരിയും. കത്തുന്ന യൌവ്വനം..വിപ്ളവ തീക്ഷ്ണമായ യൌവ്വനം..ആദര്‍ശ പ്രബുദ്ധമായ യൌവ്വനം.. നാടിണ്റ്റെ താങ്ങും തണലുമാകുന്ന വസന്ത യൌവ്വനം..അതാണ് നമ്മുടെ ലക്‌ഷ്യം"
2003 മെയ് 13 ന് 'കാലത്തിനു മേല്‍ യുവതയുടെ വിപ്ലവ മുദ്ര' എന്ന മുദ്രാവാക്യവുമായി കേരള സമൂഹത്തിനായി സമര്‍പ്പിക്കപ്പെട്ട സോളിഡാരിറ്റി യൂത്ത് മൂവ്മെണ്റ്റ് എന്ന യുവജന പ്രസ്ഥാനം മേല്‍ വിവരിച്ച വരികളിലൂടെ അതിണ്റ്റെ പ്രഥമ പ്രസിഡണ്ടിണ്റ്റെ വാക്കുകളിലൂടെ പുറത്തു വന്ന നയപ്രഖ്യാപനത്തെ അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചേറ്റിയപ്പോള്‍ വളരെ കാലമായി കേരള ജനത ആഗ്രഹിച്ചു കാത്തിരുന്ന പുതിയ ഒരു യുവനിരയെ സമര്‍പ്പിക്കപ്പെടുകയായിരുന്നു. നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ മടിച്ച് യുവജന സംഘങ്ങള്‍ കൊടി പുതച്ച് കിടന്നുറങ്ങുന്ന സാഹചര്യത്തില്‍ സോളിഡാരിറ്റി കേരളത്തിണ്റ്റെ സ്പന്ദനങ്ങളറിഞ്ഞ് പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് ജനമനസ്സുകളില്‍ ഹൃദയമുദ്ര ചാര്‍ത്താന്‍ ഈ സംഘത്തിന് സാധിക്കുകയായിരുന്നു.

ജാതി മത ഭേദമന്യേ സുമനസ്സുകളെ ഒന്നിപ്പിക്കുന്നതിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദളിതുകള്‍ക്കും ആദിവാസികള്‍ക്കും വേണ്ടി ശബ്ദിക്കുന്നതിലും ഈ യുവസംഘം മുന്‍നിരയില്‍ അണി നിരന്നപ്പോള്‍ വിപ്ളവകരമായ മാറ്റങ്ങള്‍ക്കാണ് നമ്മുടെ നാട് സാക്ഷിയായത്. പാലക്കാട് നടന്ന അതിണ്റ്റെ ഒന്നാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്
'നിങ്ങളുടെ പണം + ഞങ്ങളുടെ അദ്ധ്വാനം= വീടില്ലാത്തവര്‍ക്ക് ഒരു വീട്' എന്ന മുദ്രാവാക്യവുമായി അന്തിയുറങ്ങാന്‍ വകയില്ലാത്ത 100 കുടുംബങ്ങള്‍ക്കായി വീട് പ്രഖ്യാപിച്ചപ്പോള്‍ സുമനസ്സുകളുടെ സഹായത്തോടെയും സോളിഡാരിറ്റിയുടെ ചുറുചുറുക്കുള്ള യുവനിരയുടെ കഠിനാദ്ധ്വാനത്തിണ്റ്റെയും ഫലമായി ഇന്ന് 400 ല്‍ അധികം വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചത് കേരളത്തില്‍ സോളിഡാരിറ്റിയുടെ വ്യതിരിക്തത വിളിച്ചോതുന്നതായിരുന്നു.
വീട് നിര്‍മ്മാണ പദ്ധതിയെ കുറിച്ചുള്ള വീഡിയോ
തുടര്‍ന്നങ്ങോട്ട് സാമൂഹിക ഇടപെടലുകളിലൂടെയും പോരാട്ടങ്ങളിലൂടെയും നീതി നിഷേധിക്കപ്പെട്ട ജനങ്ങളുടെ ശബ്ദമായി സോളിഡാരിറ്റി മാറുകയായിരുന്നു. കാസര്‍കോട്ട് എന്‍ഡോ സള്‍ഫാന്‍ കീടനാശിനി പ്രയോഗം മൂലം ജീവിതം നരകതുല്യമായ ഒരു സമൂഹത്തിന് സോളിഡാരിറ്റി പുനരധിവാസ പദ്ധതി തെല്ലൊന്നുമല്ല സഹായമാത്. സര്‍ക്കാര്‍ വരെ കൈവെക്കാന്‍ മറന്നുപോയ അല്ലെങ്കില്‍ മടിച്ചു നിന്ന പല മേഖലകളിലും സോളിഡാരിറ്റിയുടെ യുവരക്തത്തിണ്റ്റെ ഇടപെടലിണ്റ്റെ ഫലമായി വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ അത് സര്‍ക്കാരിണ്റ്റ കണ്ണു തുറപ്പിക്കുന്നതിന് വരെ സഹായകമായി എന്നത് ശ്രദ്ധേയമാണ്. കൃഷിപ്പാഠങ്ങള്‍ കേരള ജനതക്ക് മുമ്പില്‍ കൊഞ്ഞനം കുത്തുമ്പോള്‍ തരിശു നിലങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ വിത്തിറക്കി കൊയ്ത്തുല്‍സവങ്ങള്‍ നടത്തിയത് ഏതൊരു കേരളീയനും അഭിമാനിക്കാവുന്ന ശുഭമുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്.
അതില്‍ പ്രധാനമായിരുന്ന ആറളത്ത് സോളിഡാരിറ്റി കൃഷി ചെയ്തു കൊയ്തെടുത്ത നെന്‍മണികള്‍ ഈയിടെ ആദിവാസികള്‍ക്ക് സമ്മാനിച്ചത്.

'ഒരു തുള്ളി മനുഷ്യനും മനസ്സിനും' എന്ന സന്ദേശത്തോടെ സോളിഡാരിറ്റി സമൂഹത്തിന് സമര്‍പ്പിക്കുന്ന പുതിയ ഒരു സംരംഭമാണ് ജനകീയ കുടിവെള്ള പദ്ധതി.
കുടിവെള്ളത്തിന് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്ന കേരളത്തിലെ തെരെഞ്ഞെടുക്കപ്പെട്ട 50 ഗ്രാമങ്ങളില്‍ ബഹുജന പങ്കാളിത്തത്തോടെ കുടിവെള്ള സംവിധാനം സജ്ജമാക്കുന്നതിണ്റ്റെ ഉത്ഘാടനം ഫെബ്രുവരി 6ന് ബഹു: ജലവിഭവവകുപ്പ് മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ നിര്‍വ്വഹിക്കുകയുണ്ടായി.
കുടിവെള്ള പദ്ധതിയുടെ വിശദമായ പ്രസണ്റ്റേഷന്‍ താഴെ പോസ്റ്ററില്‍ ക്ളിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാം.
സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള കുന്തമുനകളായും സാമൂഹിക തിന്‍മകള്‍ക്കെതിരെയുള്ള പടവാളായും അശരണര്‍ക്കും ആലംബഹീനര്‍ക്കും കൈത്താങ്ങായും സോളിഡാരിറ്റി അതിണ്റ്റെ ജൈത്രയാത്ര തുടരുകയാണ്.. സമരവും സേവനവും വഴി കേരള യുവതക്ക് പുതിയ മാതൃകകള്‍ സൃഷ്ടിച്ച സോളിഡാരിറ്റി, നിസ്വാര്‍ത്ഥവും നിക്ഷ്പക്ഷവുമായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിലെ അവഗണിക്കപ്പെട്ടവരുടെയും നീതി നിഷേധിക്കപ്പെട്ടവരുടെയും ശബ്ദമായി കേരള ജനതക്ക് ഒരിക്കലും അവഗണിക്കാന്‍ കഴിയാത്ത ഒരു യുവസംഘമായി മാറിക്കഴിഞ്ഞിരിക്കുന്നു. വ്യതിരിക്തമായ ഇടപെടലുകളിലൂടെ സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഇനിയും ഒരുപാട് വസന്തങ്ങള്‍ ചൊരിയാന്‍ സോളിഡാരിറ്റി അതിണ്റ്റെ കുതിപ്പ് തുടരുകയാണ്. സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഒരു സംക്ഷിപ്ത രൂപം ഈ വീഡിയോയില്‍ കാണുക.
ഇനി നിങ്ങള്‍ പറയൂ.. ഈ യുവസംഘം മറ്റു യുവജന പ്രസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണോ ? നിങ്ങളുടെ തുറന്ന അഭിപ്രായങ്ങള്‍ ഈ പോസ്റ്റിണ്റ്റെ ഹെഡറിലുള്ള കമണ്റ്റ് ലിങ്കില്‍ കമന്റായി രേഖപ്പെടുത്തുക..