കര്‍മ്മവീഥി

വഴികള്‍ പലതുണ്ട്‌.. പക്ഷെ നേര്‍മാര്‍ഗം ഒന്നേയുള്ളൂ..

"ദിഗന്തങ്ങള്‍ ഭേദിച്ച് കടന്നു വന്ന ഈ വിപ്ലവാഹ്വാനത്തിനു നാം ചെവി കൊടുക്കുകയാണ്. വലതു കൈ കൊണ്ട് വെളിച്ചം നാം ഏറ്റു വാങ്ങുകയാണ്.  ആദ്യം സ്വന്തം നെഞ്ചകം നാം അതു കൊണ്ട്‌ പ്രകാശമാനമാക്കും. പിന്നെ ഈ പ്രപഞ്ചത്തിലേക്ക്‌ നാം പ്രകാശം കോരിച്ചൊരിയും. കത്തുന്ന യൌവ്വനം..വിപ്ളവ തീക്ഷ്ണമായ യൌവ്വനം..ആദര്‍ശ പ്രബുദ്ധമായ യൌവ്വനം.. നാടിണ്റ്റെ താങ്ങും തണലുമാകുന്ന വസന്ത യൌവ്വനം..അതാണ്‌ നമ്മുടെ ലക്‌ഷ്യം"
2003 മെയ്‌ 13 ന്‌ 'കാലത്തിനു മേല്‍ യുവതയുടെ വിപ്ലവ മുദ്ര' എന്ന മുദ്രാവാക്യവുമായി കേരള സമൂഹത്തിനായി സമര്‍പ്പിക്കപ്പെട്ട സോളിഡാരിറ്റി യൂത്ത്‌ മൂവ്മെണ്റ്റ്‌ എന്ന യുവജന പ്രസ്ഥാനം മേല്‍ വിവരിച്ച വരികളിലൂടെ അതിണ്റ്റെ പ്രഥമ പ്രസിഡണ്ടിണ്റ്റെ വാക്കുകളിലൂടെ പുറത്തു വന്ന നയപ്രഖ്യാപനത്തെ അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചേറ്റിയപ്പോള്‍ വളരെ കാലമായി കേരള ജനത ആഗ്രഹിച്ചു കാത്തിരുന്ന പുതിയ ഒരു യുവനിരയെ സമര്‍പ്പിക്കപ്പെടുകയായിരുന്നു. നീതി നിഷേധിക്കപ്പെട്ടവര്‍ക്ക്‌ വേണ്ടി ശബ്ദിക്കാന്‍ മടിച്ച്‌ യുവജന സംഘങ്ങള്‍ കൊടി പുതച്ച്‌ കിടന്നുറങ്ങുന്ന സാഹചര്യത്തില്‍ സോളിഡാരിറ്റി കേരളത്തിണ്റ്റെ സ്പന്ദനങ്ങളറിഞ്ഞ്‌ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട്‌ ജനമനസ്സുകളില്‍ ഹൃദയമുദ്ര ചാര്‍ത്താന്‍ ഈ സംഘത്തിന്‌ സാധിക്കുകയായിരുന്നു. 
ജാതി മത ഭേദമന്യേ സുമനസ്സുകളെ ഒന്നിപ്പിക്കുന്നതിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദളിതുകള്‍ക്കും ആദിവാസികള്‍ക്കും വേണ്ടി ശബ്ദിക്കുന്നതിലും ഈ യുവസംഘം മുന്‍നിരയില്‍ അണി നിരന്നപ്പോള്‍ വിപ്ളവകരമായ മാറ്റങ്ങള്‍ക്കാണ്‌ നമ്മുടെ നാട്‌ സാക്ഷിയായത്‌. പാലക്കാട്‌ നടന്ന അതിണ്റ്റെ ഒന്നാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ 


'നിങ്ങളുടെ പണം + ഞങ്ങളുടെ അദ്ധ്വാനം= വീടില്ലാത്തവര്‍ക്ക്‌ ഒരു വീട്‌' എന്ന മുദ്രാവാക്യവുമായി അന്തിയുറങ്ങാന്‍ വകയില്ലാത്ത 100 കുടുംബങ്ങള്‍ക്കായി വീട്‌ പ്രഖ്യാപിച്ചപ്പോള്‍ സുമനസ്സുകളുടെ സഹായത്തോടെയും സോളിഡാരിറ്റിയുടെ ചുറുചുറുക്കുള്ള യുവനിരയുടെ കഠിനാദ്ധ്വാനത്തിണ്റ്റെയും ഫലമായി ഇന്ന്‌ 400  ല്‍ അധികം വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചത്‌ കേരളത്തില്‍ സോളിഡാരിറ്റിയുടെ വ്യതിരിക്തത വിളിച്ചോതുന്നതായിരുന്നു. 
വീട് നിര്‍മ്മാണ പദ്ധതിയെ കുറിച്ചുള്ള വീഡിയോ 

തുടര്‍ന്നങ്ങോട്ട്‌ സാമൂഹിക ഇടപെടലുകളിലൂടെയും പോരാട്ടങ്ങളിലൂടെയും നീതി നിഷേധിക്കപ്പെട്ട ജനങ്ങളുടെ ശബ്ദമായി സോളിഡാരിറ്റി മാറുകയായിരുന്നു. കാസര്‍കോട്ട്‌ എന്‍ഡോ സള്‍ഫാന്‍ കീടനാശിനി പ്രയോഗം മൂലം ജീവിതം നരകതുല്യമായ ഒരു സമൂഹത്തിന്‌ സോളിഡാരിറ്റി പുനരധിവാസ പദ്ധതി തെല്ലൊന്നുമല്ല സഹായമാത്‌. സര്‍ക്കാര്‍ വരെ കൈവെക്കാന്‍ മറന്നുപോയ അല്ലെങ്കില്‍ മടിച്ചു നിന്ന പല മേഖലകളിലും സോളിഡാരിറ്റിയുടെ യുവരക്തത്തിണ്റ്റെ ഇടപെടലിണ്റ്റെ ഫലമായി വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ അത്‌ സര്‍ക്കാരിണ്റ്റ കണ്ണു തുറപ്പിക്കുന്നതിന്‌ വരെ സഹായകമായി എന്നത്‌ ശ്രദ്ധേയമാണ്‌. കൃഷിപ്പാഠങ്ങള്‍ കേരള ജനതക്ക്‌ മുമ്പില്‍ കൊഞ്ഞനം കുത്തുമ്പോള്‍ തരിശു നിലങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ വിത്തിറക്കി കൊയ്ത്തുല്‍സവങ്ങള്‍ നടത്തിയത്‌ ഏതൊരു കേരളീയനും അഭിമാനിക്കാവുന്ന ശുഭമുഹൂര്‍ത്തങ്ങളാണ്‌ സമ്മാനിച്ചത്‌.
അതില്‍ പ്രധാനമായിരുന്ന ആറളത്ത്‌ സോളിഡാരിറ്റി കൃഷി ചെയ്തു കൊയ്തെടുത്ത നെന്‍മണികള്‍ ഈയിടെ ആദിവാസികള്‍ക്ക്‌ സമ്മാനിച്ചത്‌.

'ഒരു തുള്ളി മനുഷ്യനും മനസ്സിനും' എന്ന സന്ദേശത്തോടെ സോളിഡാരിറ്റി സമൂഹത്തിന്‌ സമര്‍പ്പിക്കുന്ന പുതിയ ഒരു സംരംഭമാണ്  ജനകീയ കുടിവെള്ള പദ്ധതി. 
കുടിവെള്ളത്തിന്‌ ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്ന കേരളത്തിലെ തെരെഞ്ഞെടുക്കപ്പെട്ട 50 ഗ്രാമങ്ങളില്‍ ബഹുജന പങ്കാളിത്തത്തോടെ കുടിവെള്ള സംവിധാനം സജ്ജമാക്കുന്നതിണ്റ്റെ ഉത്ഘാടനം ഫെബ്രുവരി 6ന്‌ ബഹു: ജലവിഭവവകുപ്പ്‌ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ നിര്‍വ്വഹിക്കുകയുണ്ടായി.


കുടിവെള്ള പദ്ധതിയുടെ വിശദമായ പ്രസണ്റ്റേഷന്‍ താഴെ പോസ്റ്ററില്‍ ക്ളിക്ക്‌ ചെയ്തു ഡൌണ്‍ലോഡ്‌ ചെയ്യാം.
സാമ്രാജ്യത്വ ഫാസിസ്റ്റ്‌ ശക്തികള്‍ക്കെതിരെയുള്ള കുന്തമുനകളായും സാമൂഹിക തിന്‍മകള്‍ക്കെതിരെയുള്ള പടവാളായും അശരണര്‍ക്കും ആലംബഹീനര്‍ക്കും കൈത്താങ്ങായും സോളിഡാരിറ്റി അതിണ്റ്റെ ജൈത്രയാത്ര തുടരുകയാണ്‌.. സമരവും സേവനവും വഴി കേരള യുവതക്ക്‌ പുതിയ മാതൃകകള്‍ സൃഷ്ടിച്ച സോളിഡാരിറ്റി,  നിസ്വാര്‍ത്ഥവും നിക്ഷ്പക്ഷവുമായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിലെ അവഗണിക്കപ്പെട്ടവരുടെയും നീതി നിഷേധിക്കപ്പെട്ടവരുടെയും ശബ്ദമായി കേരള ജനതക്ക്‌ ഒരിക്കലും അവഗണിക്കാന്‍ കഴിയാത്ത ഒരു യുവസംഘമായി മാറിക്കഴിഞ്ഞിരിക്കുന്നു. വ്യതിരിക്തമായ ഇടപെടലുകളിലൂടെ സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഇനിയും ഒരുപാട്‌ വസന്തങ്ങള്‍ ചൊരിയാന്‍ സോളിഡാരിറ്റി അതിണ്റ്റെ കുതിപ്പ്‌ തുടരുകയാണ്. 
സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഒരു സംക്ഷിപ്ത രൂപം ഈ വീഡിയോയില്‍ കാണുക.

ഇനി നിങ്ങള്‍ പറയൂ.. ഈ യുവസംഘം  മറ്റു യുവജന പ്രസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണോ ? നിങ്ങളുടെ തുറന്ന  അഭിപ്രായങ്ങള്‍ ഈ  പോസ്റ്റിണ്റ്റെ ഹെഡറിലുള്ള കമണ്റ്റ്‌ ലിങ്കില്‍ കമന്റായി രേഖപ്പെടുത്തുക..

16 comments:

Anonymous said...

You said the truth!! The only Youth organisation in Kerala actively inovlved in true spirit of Janasevanam.

February 18, 2010 at 2:41 AM  

വ്യത്യസ്തമായും പുരോഗമനോന്മുഖമായും പ്രവർത്തിക്കാനുള്ള മനസുറപ്പും സന്നദ്ധതയും എക്കാലവും നിലനിൽക്കുമെന്നും തലമുറകളിലേക്ക്‌ കൈമാറാനുള്ള വിശാലമനസ്കത ഇന്ന്‌ കർമ്മനിരതരായ തലമുറ കാണിക്കുമെന്നും വെറും "മറ്റൊരു സംഘടന" ആകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും പ്രത്യാശിക്കുന്നു.

ഒരു ചെറുതിരുത്ത്‌ (ലേഖനത്തിനിടയിൽ തെറ്റുകൾ കണ്ടുപിടിക്കാൻ വേണ്ടി നോക്കിയതല്ല, ആകസ്മികമായി കണ്ണിൽ പെട്ടതാണ്‌)

നീതികെട്ട ഈ നാട്ടിൽ എന്ന പ്രയോഗം അത്ര ആശാസ്യമാണെന്ന് തോന്നിയില്ല. നീതിനിഷേധങ്ങൾ സംഭവിക്കുന്നുണ്ട്‌, പക്ഷെ അത്‌ ഒരു നാടിനെക്കുറിച്ചുള്ള പരാമർശമായി മാറുമ്പോൾ അതിൽ കലാപത്തിന്റെ ഒരു സ്പാർക്കിന്‌ സാധ്യത കൂടുതലാണ്‌. ഭരണഘടന ഒരു പൗരന്‌ അനുവദിക്കുന്ന അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ പോരാടാം, ആവശ്യം തന്നെ. പക്ഷെ നാട്ടിൽ നീതിയില്ല എന്ന മട്ടിലുള്ള പ്രസ്താവന ഭരണഘടനയ്ക്ക്‌ തന്നെ എതിരെയുള്ള പരാമർശമാണ്‌.

ശ്രദ്ധിക്കുമല്ലൊ.

ആശംസകൾ

February 18, 2010 at 3:20 AM  

തീര്‍ച്ചയായും പ്രത്യാശയുണ്ട് ഈ കൂട്ടായ്മയില്‍. അപ്പൂട്ടന്‍ പറഞ്ഞത് പോലെ കാലപ്രവാഹത്തില്‍ അധികാരത്തിന്റെ അപ്പക്കഷണം മോഹിച്ച് ആദര്‍ശങ്ങളെ വലിച്ചെറിയരുത്. ആശംസകള്‍.

February 18, 2010 at 3:48 AM  
Anonymous said...

ഹാവൂ ഇനിയിപ്പം ‘നീതി കെട്ട‘ നാട് രക്ഷ്പെട്ടതു തന്നെ... മതേതരത്വം ജനാധിപത്യവും ഇനി ജമാ അത്ത് ഇസ്ലാമി വക...‘നീതി കെട്ട‘ നാട്ടുകാര്‍ ഇനിയെന്തെല്ലാം കാണേണ്ടു വരും...

February 18, 2010 at 3:55 AM  

@ അനോണി 1: അഭിപ്രായത്തിന്‌ നന്ദി
@ പ്രിയ അപ്പു,
താങ്കളുടെ പ്രത്യാശകള്‍ സാധൂരിക്കുന്ന വിധമാണ്‌ സോളിഡാരിറ്റിയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത്‌.. ഇനിയും ഒത്തിരി പ്രതീക്ഷിക്കാം.. പ്രത്യാശിക്കാം.. നീതി കെട്ട നാട്‌ എന്ന്‌ പ്രയോഗിച്ചത്‌ ഇന്ന്‌ നാട്ടില്‍ നടമാടിക്കൊണ്ടിരിക്കുന്ന എണ്ണിയാലൊടുങ്ങാത്ത നീതി നിഷേധത്തെ സൂചിപ്പിക്കാനാണ്‌.. ഭാഷാ പ്രയോഗത്തിണ്റ്റെ സാങ്കേതികത ചൂണ്ടിക്കാട്ടിയതിന്‌ നന്ദി.
@ ശ്രദ്ധേയന്‍,
ആദര്‍ശ പ്രബുദ്ധമായ യൌവ്വനത്തെ ക്രിയാത്മകമായി ഉപയോപ്പെടുത്തുന്നതാണ്‌ സോളിഡാരിറ്റിയിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്‌.. ആദര്‍ശങ്ങളെ വലിച്ചെറിയില്ല എന്നുറപ്പ്‌...
@ അനോണി 2:
നാട്ടുകാര്‍ സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട്‌ ഇനിയും കണ്‍കുളിര്‍ക്കട്ടെ..

February 18, 2010 at 4:15 AM  
Anonymous said...

>>>>'നിങ്ങളുടെ പണം + ഞങ്ങളുടെ അദ്ധ്വാനം= വീടില്ലാത്തവര്‍ക്ക്‌ ഒരു വീട്‌' എന്ന മുദ്രാവാക്യവുമായി അന്തിയുറങ്ങാന്‍ വകയില്ലാത്ത 100 കുടുംബങ്ങള്‍ക്കായി വീട്‌ പ്രഖ്യാപിച്ചപ്പോള്‍ സുമനസ്സുകളുടെ സഹായത്തോടെയും സോളിഡാരിറ്റിയുടെ ചുറുചുറുക്കുള്ള യുവനിരയുടെ കഠിനാദ്ധ്വാനത്തിണ്റ്റെയും ഫലമായി ഇന്ന്‌ 400 ല്‍ അധികം വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചത്‌ കേരളത്തില്‍ സോളിഡാരിറ്റിയുടെ വ്യതിരിക്തത വിളിച്ചോതുന്നതായിരുന്നു. <<<<

നീതിയെ സംബന്ധിച്ച പരാമർശം ഒഴിവാക്കൂ.. അതു വായിക്കുമ്പോൾ പറയുന്നയാൾ “അപരനാണെന്നു” കരുതുന്നവരും അല്ലാത്തവരും ഉണ്ട്. സോളിഡാരിറ്റിക്കാരൻ പറയുമ്പോൾ ശ്രദ്ധിക്കണം. ഓരോ വാക്കും ശ്രദ്ധിക്കണം. ഓരോ നോക്കും ശ്രദ്ധിക്കണം.. ഓരോ ചലനങ്ങളും ഓരോ ശ്വാസവും ശ്രദ്ധിക്കണം. ഒഴിവാക്കുക. നല്ലതേ വരൂ..

February 18, 2010 at 7:09 AM  

യുവാക്കളെക്കൊണ്ട് ഇത്രയേറെ മാറ്റങ്ങൾ സാധ്യമാണോ എന്ന് അമ്പരക്കുന്നവരെ കണ്ടിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങൾക്ക് വേണ്ടവ ഈ യുവാക്കൾ ഉത്പാദിപ്പിക്കാത്തതുകൊണ്ടാവാം ഇവർ തഴയപ്പെടുന്നത്.. മുന്നേറ്റങ്ങൾക്ക് ഭാവുകങ്ങൾ..

February 18, 2010 at 7:12 AM  
രമണിക said...

മുസ്ലിം വനിതകളുടെ വിപ്ലവ പ്രഖ്യാപനമായി മാറിയ വനിതാ സമ്മേളനത്തെ സംബന്ധിച്ച് ഒരു പോസ്റ്റ് ഇട്ടാൽ നന്നായിരുന്നു..

February 18, 2010 at 7:14 AM  

ഈ യുവജനങ്ങളോട് ബഹുമാനം തോന്നുന്നു.

February 19, 2010 at 2:18 AM  

നിരവധി പേര്‍ ചൂണ്ടിക്കാട്ടിയതുപ്രകാരം 'നീതി കെട്ട നാട്‌' എന്ന പരാമര്‍ശം മാറ്റിയിരിക്കുന്നു.
@പള്ളിക്കുളം, എന്‍ഡോ സള്‍ഫാന്‍ പുനരധിവാസ പദ്ധതിയും, വീടുനിര്‍മ്മാണ പദ്ധതിയും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക്‌ വിഷയമാകില്ലെങ്കിലും ചെങ്ങറയില്‍ സോളിഡാരിറ്റിക്കാര്‍ക്ക്‌ ലാത്തിയടി കിട്ടുമ്പോള്‍ ഫ്ളാഷ്‌ ന്യൂസ്‌ വിടാന്‍ അവരുണ്ടാകും.. അതാണ്‌ നമ്മുടെ മാധ്യമങ്ങള്‍.
@രമണിക, ഐതിഹാസികമായ വനിതാ സമ്മേളനത്തിണ്റ്റെ മുഴുവന്‍ വീഡിയോയും www.jihwomenkerala.org എന്ന വെബ്സൈറ്റില്‍ ഉണ്ട്‌.വീക്ഷിക്കുമല്ലോ.
@കേരളാദാസ്‌, അഭിപ്രായത്തിന്‌ നന്ദി, ഇനിയും വരിക

February 19, 2010 at 11:58 PM  
Anonymous said...

തീവ്രവാദത്തിന്റെ പേരില്‍ പിരിവെടുക്കാനാവാത്തതില്‍ ‘വീട്‌വെച്ച്കൊടുക്കുക’ എന്ന ആശയം വളാരെ പ്രായോഗികമാണ്. തീവ്രവാദ ശക്തികള്‍ ശക്തരാവുന്നത് ഇങ്ങിനെ ചില ഊടുവഴികളിലൂടെയാണ്.- അനോണിസാദിഖ്.

February 20, 2010 at 6:38 AM  
Anonymous said...

SIMI , SIO ,SOLIDARITY ALL THE WORK BELONG TO GET THE POLITICAL POWER.. ONLY THE AIM OF JAMA ATH ISLAMI IS TO GAIN THE POWER..

February 22, 2010 at 3:30 AM  

അനോണികളെ,
എന്തെങ്കിലും ഒന്നു പറയണല്ലോ അല്ലെ.. അപ്പോ കിടക്കട്ടേ തീവ്രവാദ ആരോപണം. സുഹൃത്തെ, കേരളത്തിണ്റ്റെ സൌഹൃദാന്തരീക്ഷം തകര്‍ക്കാനൊരുങ്ങിയ മുഴുവന്‍ തീവ്രവാദ സംഘടനകളോടും സധൈര്യം കലഹിച്ച ചരിത്രമേ സോളിഡാരിറ്റിക്കും അതിണ്റ്റെ മാതൃ പ്രസ്ഥാനത്തിനുമുള്ളൂ.. ഈ പ്രസ്ഥാനത്തിന്‌ അതിണ്റ്റെ തുടക്കം മുതലേ രാഷ്ട്രീയമുണ്ട്‌. പക്ഷെ ഇന്ന്‌ കാണുന്ന പരസ്പരം ചെളി വാരിയെറിയുന്ന രാഷ്ട്രീയമല്ല. ആദര്‍ശത്തിലടിയുറച്ച്‌ നിന്ന്‌ ജാതിമത ഭേദമന്യേ മുഴുവന്‍ ജനങ്ങളുടെയും സമുദ്ധാരണത്തിനായുള്ള രാഷ്ട്രീയം. അതും വരും ഭാവിയില്‍ കേരള സമൂഹത്തിന്‌ അനുഭവിക്കാന്‍ കഴിയുമെങ്കില്‍ ഏറ്റവും നല്ലതു തന്നെയല്ലേ സുഹൃത്തേ..
പോസ്റ്റ്‌ 'ശ്രദ്ധയോടെ' വായിച്ചതിന്‌ നന്ദി..

February 22, 2010 at 3:50 AM  
sadique said...

great work thanks

sadique saudi arabia

February 26, 2010 at 4:13 AM  

ചാനലുകള്‍ക്ക് ഇനി ഉറക്കം നടിക്കാനാവില്ല
http://karmmaveedhi.blogspot.com/2010/05/blog-post.html

May 15, 2010 at 6:15 AM  
Muhammad Thalhath said...

jamaath and solidarity not expecting the red carpet welcome from anybody.doing according to the faith, others doing on their on faith, so there is a chance to valuate activities, wise men will do it.
Thalhath Aziz
Riyadh

June 10, 2010 at 5:48 AM  

Post a Comment