എന്റെ കഴിഞ്ഞ പോസ്റ്റില്‍ കേരളത്തിലെ ശ്രദ്ധേയമായ യുവജന പ്രസ്ഥാനമായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ വ്യതിരിക്തമായ ഇടപെടലുകളെ കുറിച്ച് പ്രതിപാദിച്ചിരുന്നു. ഈ മാസം 13നു ഏഴു വര്ഷം പൂര്‍ത്തിയാക്കിയ ഈ യുവജനപ്രസ്ഥാനത്തെ കുറിച്ച് ഏഷ്യാനെറ്റ് ഫോക്കസ് പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത ചര്‍ച്ച ശ്രദ്ധേയമാണ്. ഒരു പക്ഷെ കേരള സമൂഹത്തില്‍ കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് ഒരു യുവജന സംഘടന ചെലുത്തിയ സ്വാധീനത്തെ ചര്‍ച്ചക്ക് വിധേയമാക്കുന്നത് ഇതാദ്യമായിരിക്കാം; അതും 'സോളിഡാരിറ്റിയുടെ രാഷ്ട്രീയം' എന്ന് നേര്‍ക്ക് നേരെയുള്ള തലക്കെട്ടിലൂടെ ആവുമ്പോള്‍ തീര്‍ച്ചയായും അതിനു പ്രാധാന്യമേറെയുണ്ട്. ജാതിമത കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി മനുഷ്യരെ ഒന്നായി കാണുകയും നീതിനിഷേധിക്കപ്പെട്ട ദളിതര്‍ക്കും ആദിവാസികള്‍ക്കും കൈതാങ്ങാവുകയും ഭ്രാന്തമായ വികസനത്തിണ്റ്റെയും വ്യവസായവല്‍ക്കരണത്തിണ്റ്റെയും ഇരകള്‍ക്ക് ആശ്വാസമേകുകയും വികസനത്തിണ്റ്റെ പേരില്‍ നടക്കുന്ന മുതലാളിത്ത-മാഫിയ ഭീകരതയെ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്ത് സമരവും സേവനവും സമന്വയിപ്പിച്ച് കേരളത്തിണ്റ്റെ മണ്ണില്‍ വ്യക്തമായ മുദ്ര പതിപ്പിച്ച സോളിഡാരിറ്റിയെ ഇനി വാര്‍ത്താമാധ്യമങ്ങള്‍ക്ക് തിരസ്കരിക്കാന്‍ കഴിയില്ല എന്നതിണ്റ്റെ സാക്ഷ്യമാണ് ഈ ചാനല്‍ ചര്‍ച്ച.
ചര്‍ച്ചയുടെ പൂര്‍ണ്ണരൂപത്തിണ്റ്റെ വീഡിയോ താഴെ കാണുക. വാല്‍ക്കഷ്ണം:ചര്‍ച്ചക്കിടെ കാണിച്ച സൈഡ് വീഡിയോ ക്ളിപ്പില്‍ ഇടക്കിടക്ക് എന്‍.ഡി.എഫിണ്റ്റെ റൂട്ട് മാര്‍ച്ച് കാണിച്ചത് ഒരു പക്ഷെ 'നേരോടെ നിര്‍ഭയം നിരന്തരം' വീക്ഷിക്കുന്ന ചാനലിന് കേരളത്തിലെ സംഘടനകളെകുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാവാം.. അല്ലെങ്കില്‍ ഇപ്പോഴും കണ്ണില്‍ അല്‍പം മഞ്ഞ ബാക്കിയുണ്ടെന്നതിണ്റ്റെ തെളിവായും വായിക്കാം.