ഭീമാപള്ളിയില്‍ ആറ് മനുഷ്യ ജീവന്‍ കുരുതി കൊടുക്കപ്പെട്ടിട്ടും കേരള ജനത തുടരുന്ന അതിഭീകരമായ മൌനം മാനവികതക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് ഐ.വൈ.എ കേന്ദ്ര സെക്രടരിയെറ്റ് പ്രസ്താവിച്ചു.സംഭവത്തിനു ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അവരെ ജന മധ്യത്തില്‍ വിചാരണ ചെയ്തു ശിക്ഷ നടപ്പാക്കണം. എവിടെയെങ്കിലും ഒരില അനന്ങുംബോഴേക്കും തലനാരിഴ കീറി പോസ്റ്റ് മോര്‍ട്ടം നടത്താറുള്ള മീഡിയകളും സാംസ്‌കാരിക നായകന്മാര്‍ എന്ന് സ്വയം വാഴ്ത്ത്തുന്നവരും ഓടിയോളിക്കയും മീഡിയകള്‍ ആടിനെ പട്ടിയാക്കുന്ന തങ്ങളുടെ സ്ഥിരം പല്ലവി ആവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ എല്ലാവരുടെയും സാംസ്‌കാരിക മുഖം മൂടി വീണ്ടും അഴിന്ചു വീഴുന്നതാണ് ഇതിലൂടെ ദര്ഷിക്കാനായത്. പോലീസുകാരുടെ നര നായാട്ടിനെ വര്‍ഗ്ഗീയ കലാപമായി ചിത്രീകരിക്കാനുള്ള തല്പര കക്ഷികളുടെ കുല്‍സിത ശ്രമങ്ങള്‍ക്കിടയിലും ഉയര്‍ന്ന നിലവാരത്തില്‍ സംയമനത്തോടെയുള്ള നിലപാട് സ്വീകരിച്ച ബന്ധപെട്ട സമുദായ നേതാക്കളുടെ ഇടപെടലുകള്‍ പ്രശംസാര്‍ഹമാനെന്നു പ്രസ്താവന തുടര്‍ന്നു.
3 comments:
Who told you this? No challenge for the mankind. POLICE HAS DONE THE RIGHT THING AT RIGHT TIME.
May 28, 2009 at 5:25 AMAnybody takes law in their hand, the should be punished. Police has done right action to avoid gross violence over there.
I SALUTE KERALA POLICE FOR TAKING SUCH A STRINGENT ACTION.
Kumar
പോസ്റ്റിനു ആശംസകള്‍ ........"ഭീമാ"പള്ളിയല്ല .."ബീമാപള്ളി" എന്നതാണ് സ്ഥലപ്പേര് ശ്രദ്ധിക്കുമല്ലോ.
May 28, 2009 at 6:08 AMപ്രിയപ്പെട്ട കർമവീധീ.. ചുമ്മാ പ്രശ്നങ്ങളുണ്ടാക്കല്ലേ..
May 28, 2009 at 10:21 AMഅയോധ്യ പ്രശ്നം ഒന്നു തണുത്തിട്ടേ ഉള്ളൂ..
താങ്കൾ ഭീമാ’പ്പള്ളി എന്നു പറഞ്ഞു നടന്നാൽ തല്പര കക്ഷികൾ അതു ഭീമന്റെ പള്ളിയാണെന്നൊക്കെ പറാഞ്ഞ് ഇല്ലാത്ത പുകിലുകളൊക്കെ ഉണ്ടാക്കും.. (പഴയ ഒരു കാർട്ടൂൺ ഓർമ വന്നപ്പോ എഴുതിപ്പോയത്..)
Post a Comment